Breaking NewsMovie

നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത്… സസ്പെൻസും, ദുരൂഹതകളും കോർത്തിണക്കി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായെത്തുന്ന ഇന്ദ്രജിത്ത് ചിത്രം ‘ധീരം’ ടീസർ പുറത്ത്

നീതിമാൻ്റെ പാർപ്പിടത്തിനെതിരേ ദുഷ്ടനേപ്പോലെ പതിയിരിക്കരുത് ….
അവൻ്റെ ഭവനത്തെ ആക്രമിക്കുകയുമരുത്..എന്തെന്നാൽ നീതിമാൻ ഏഴു തവണ വീണാലും വീണ്ടും എഴുന്നേൽക്കും…

ദുഷ്ടനാകട്ടെ കാലിടറി വീഴുന്നത് പൂർണ്ണ നാശത്തിലായിരിക്കും…
ഈ ബൈബിൾ വാക്യം ഇന്ദ്രജിത്ത് സുകുമാരനിൽക്കൂടിയാണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്.
ജിതിൻ സുരേഷ്സംവിധാനം ചെയ്യുന്ന ധീരം എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ടീസറിലെ പ്രസക്ത ഭാഗമായിരുന്നു മേൽ കേട്ടത്. ഈ വാക്കുകൾ ചിത്രം ഒരു തികഞ്ഞ സസ്പെൻസ് ത്രില്ലർ ആണന്നു വ്യക്തമാക്കുന്നു.അടുത്തു തന്നെ റിലീസിനു തയ്യാറായി വരുന്ന ഈ ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി എത്തുന്ന ഈ ടീസർ നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

Signature-ad

റെമോ എൻ്റെർടൈൻമെൻ്റ്സ് ഇൻ അസോസിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റിമോഷ് എം എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ-പ്രൊഡ്യൂസർ – ഹബീബ് റഹ്മാൻ. ഒരു പോലീസ് കഥ അത്യന്തം സസ്പെൻസും, ദുരൂഹതകളും കോർത്തിണക്കി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

ഇൻവസ്റ്റിഗേഷൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ച്ചപ്പാടാണ് അണിയറ പ്രവർത്തകർ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ എ.എസ്. പി. സ്റ്റാലിൻ ജോസഫിനെ അവതരിപ്പിക്കുന്നു.
ദിവ്യാപിള്ള, നിഷാന്ത് സാഗർ അജുവർഗീസ് എന്നിവരും കേന്ദ്ര കഥാപാത്രത്തിനൊപ്പമുണ്ട്. കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ചിത്രീകരണം പൂർത്തിയായ ധീരം ഉടൻ തീയറ്ററുകളിലെത്തും.

രൺജി പണിക്കർ, സൂര്യ (പണി ഫെയിം), റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു. സംഗീതം – മണികണ്ഠൻ അയ്യപ്പ,ഛായാഗ്രഹണം – സൗഗന്ധ് എസ്.യു, എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ, കലാസംവിധാനം- സാബുമോഹൻ. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യും – ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്, നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ. ചീഫ് അസോ. ഡയറക്ടർ – തൻവിൻ നസീർ. പ്രൊജക്റ്റ് ഡിസൈനർ – ഷംസുവപ്പനം പ്രൊഡക്ഷൻ മാനേജർ -ധനേഷ് പ്രൊഡക്ഷൻ – എക്സിക്യുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ. പിആർഒ- വാഴൂർ ജോസ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: