Breaking NewsIndia

ബാബ്റി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം പൊളിച്ച്, ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തിയിരുന്നു; വിവാദപ്രസ്താവന നടത്തി അയോദ്ധ്യവിധി പ്രസ്താവിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പള്ളി നിര്‍മിച്ചത് നേരത്തെ ഉണ്ടായിരുന്ന നിര്‍മിതി തകര്‍ത്തു കൊണ്ടാണെന്ന് വിവാദ പ്രസ്താവനയുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. നമ്മുടെ മുന്നില്‍ ആര്‍ക്കിയോളജിക്കല്‍ തെളിവ് ഉണ്ടാകുമ്പോള്‍ എങ്ങനെ കണ്ണട ക്കുമെന്നും ചോദിച്ചു. നിര്‍മ്മാണം തന്നെ അടിസ്ഥാനപരമായും അവഹേളനമായി രുന്നെന്നും പറഞ്ഞു.

ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ റിപ്പോര്‍ട്ട് ഉണ്ടെ ന്നാണ് ചന്ദ്രചൂഡിന്റെ പുതിയ അവകാശവാദം. ഹിന്ദുക്കള്‍ അവിടെ ആരാധന നടത്തി യിരുന്നു എന്നതിന് പുരാവസ്തു വകുപ്പിന്റെ തെളിവുകള്‍ ഉണ്ടെന്നും പറഞ്ഞു. ന്യൂസ് ലോ ണ്ട്റിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചന്ദചൂഡിന്റെ വിവാദ പരാമര്‍ശം. ചരിത്രം മറന്നോ യെന്നും ചന്ദ്രചൂഡ് അഭിമുഖത്തില്‍ ചോദിക്കുന്നു. അയോദ്ധ്യാവിധി വിശ്വാസത്തി ന്റെ അടിസ്ഥാനത്തില്‍ അല്ല തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണെന്നും ചന്ദ്രചൂഡ് വ്യക്ത മാക്കി.

Signature-ad

ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിര്‍മ്മിച്ചതെന്നതിന് തെളിവില്ല എന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വിധി പറഞ്ഞ അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായാണ് ഇപ്പോള്‍ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് പണിതതെന്ന വാദവുമായി ചന്ദ്രചൂഡ് രംഗത്തെത്തിയത്.

Back to top button
error: