എന്തൊക്കെയാണീ ‘കൊച്ച് ഭാരത്തില്‍’ നടക്കുന്നത്? ഐ ഫോണ്‍ 17 വാങ്ങാന്‍ കൂട്ടയടി, സംഘര്‍ഷം; ആളുകളെ സ്റ്റോറില്‍നിന്ന് വലിച്ചിഴച്ച് ജീവനക്കാര്‍

മുംബൈ: ഐ ഫോണ്‍ 17 വാങ്ങാനുള്ള തിരക്കിനിടെ കൂട്ടത്തല്ല്. ബാന്ദ്രയിലെ കുര്‍ള കോംപ്ലക്‌സിലാണ് കൂട്ടത്തല്ലുണ്ടായത്. ആപ്പിള്‍ സ്റ്റോറിനു പുറത്ത് ആളുകള്‍ തിങ്ങിനിറഞ്ഞ് നില്‍ക്കുന്നതും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും വാര്‍ത്താ ഏജന്‍സിയായി പിടിഐ പങ്കുവച്ച വീഡിയോയിലുണ്ട്. സംഘര്‍ഷത്തിനിടെ ചിലരെ സുരക്ഷാ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാം.
സുരക്ഷാ ജീവനക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് ചിലര്‍ ആരോപിച്ചു. പുലര്‍ച്ചെ 5 മണി മുതല്‍ ക്യൂ നില്‍ക്കുകയാണെന്നും, ചിലര്‍ വരിതെറ്റിച്ച് കയറാന്‍ ശ്രമിക്കുന്നത് സംഘര്‍ഷത്തിന് ഇടയാക്കിയെന്നും അഹമ്മദാബാദില്‍നിന്നുള്ള മോഹന്‍ യാദവ് പറഞ്ഞു. ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും ഔട്ട്‌ലറ്റുകളിലും സമാനമായ തിരക്ക് അനുഭവപ്പെട്ടു.
ആപ്പിളിന്റെ പുതിയ ഐഫോണ്‍ 17, ഐഫോണ്‍ എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് മോഡലുകള്‍ ഇന്ത്യയില്‍ ഇന്ന് മുതലാണ് വില്‍പ്പന ആരംഭിച്ചത്. സെപ്റ്റംബര്‍ 12 ന് ആരംഭിച്ച പ്രീ ഓര്‍ഡറുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു വ്യാപാരികള്‍ പറയുന്നു.






