Breaking NewsKeralaLead NewsNEWS

‘ബഹുമാനമൊന്നുമില്ല, പൊലീസിന്റെ ഇടികൊണ്ട് മരിക്കാന്‍ പറ്റാത്തതുകൊണ്ട് ബഹു. മന്ത്രിയെന്നു വിളിക്കാം; ഇല്ലെങ്കില്‍ ജയിലില്‍ പോകേണ്ടി വരും’

കണ്ണൂര്‍: പൊലീസിന്റെ ഇടികൊണ്ട് മരിക്കാന്‍ പറ്റാത്തതുകൊണ്ട് ബഹുമാനമില്ലെങ്കിലും മന്ത്രിയെ ‘ബഹുമാനപ്പെട്ട’ എന്നു വിശേഷിപ്പിക്കുന്നുവെന്ന് എഴുത്തുകാരന്‍ ടി. പത്മനാഭന്‍. ലഹരിക്കെതിരെ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടത്തിയ സമൂഹ നടത്തം ഉദ്ഘാടനം ചെയ്യവേയാണ് പരാമര്‍ശം. കള്ളു മുതല്‍ എല്ലാ ലഹരി വസ്തുക്കളും നിഷിദ്ധമാണ്. സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാനം ലഹരി വസ്തുക്കള്‍ വിറ്റിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

”പാലക്കാട് ബ്രൂവറി സ്ഥാപിക്കാന്‍ പോകുന്ന ഒയാസിസ് കമ്പനിയെ പല സംസ്ഥാനങ്ങളിലും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതാണ്. കമ്പനി വന്നാല്‍ മറ്റേ കുടിക്കുള്ളവര്‍ക്ക് വെള്ളം കിട്ടും. എന്നാല്‍, അല്ലാത്തവര്‍ക്ക് വെള്ളം കിട്ടാത്ത സാഹചര്യമുണ്ടാകും. കക്ഷി ഭേദമന്യേ എലപ്പുള്ളിയിലെ ജനങ്ങള്‍ സമരം ചെയ്തു.

Signature-ad

ഏതു മന്ത്രിയേയും ബഹുമാനപ്പെട്ട എന്ന് വിശേഷിപ്പിച്ചേ പറ്റൂവെന്ന് നിയമം പാസാക്കിയിട്ടുണ്ട്. ഇല്ലെങ്കില്‍ നമ്മള്‍ ജയിലില്‍ പോകേണ്ടി വരും. 97 ന്റെ പടിവാതില്‍ക്കലാണ് ഞാന്‍ നില്‍ക്കുന്നത്. ജയിലിലേക്ക് പോകുന്നതിന് മുന്‍പു തന്നെ പൊലീസുകാര്‍ ശരിപ്പെടുത്തും. ഒറ്റയടിക്ക് തന്നെ മരിച്ചു പോകും. അതിന് ഇടവരുത്താതിരിക്കാനാണ് നോക്കുന്നത്. സത്യത്തില്‍ ബഹുമാനമൊന്നുമില്ല. പക്ഷേ നിയമം അനുശാസിക്കുന്നതുകൊണ്ട് ബഹുമാനപ്പെട്ട എന്നു വിളിക്കുന്നു. അതിനാല്‍ ബഹുമാനപ്പെട്ട എക്‌സൈസ് മന്ത്രിയോട് അത്യന്തം വിനീതമായി അപേക്ഷിക്കുകയാണ്. ദയവായി എലപ്പുള്ളിയില്‍ ബ്രൂവറി സ്ഥാപിക്കുന്നതില്‍ നിന്ന് പിന്‍വലിയണം. ലഹരി ചെറുതോ വലുതോ എന്നൊന്നുമില്ലെന്നും ഒരു തവണ ഉപയോഗിച്ചാല്‍ പോലും അടിമയാകും” ടി.പത്മനാഭന്‍ പറഞ്ഞു.

Back to top button
error: