ആഗോള അയ്യപ്പ സംഗമം നാളെ, മൂവായിരത്തിലധികം പ്രതിനിധികും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ശബരിമല മാസ്റ്റര്‍ പ്ലാന്‍ ഉള്‍പ്പെടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ സ്‌പോണ്‍സര്‍മാരുടെ സഹായം തേടുമെന്ന് ദേവസ്വം മന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മൂന്ന് സെഷനുകള്‍ ആയാണ് ചര്‍ച്ചകള്‍ നടക്കുക. ശബരിമല മാസ്റ്റര്‍ പ്ലാന്‍, തീര്‍ത്ഥാടക ടൂറിസം, തിരക്ക് നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ എന്നിവയില്‍ ആണ് പ്രധാന ചര്‍ച്ച. ആഗോള അയ്യപ്പ സംഗമം ഭക്തരെ കബളിപ്പിക്കുന്നതിനുള്ളതാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. തെരഞ്ഞെടുപ് അടുത്തതിനാല്‍ ഭക്തരെ സ്വാധീനിക്കാനാണ് സംഗമം നടത്തുന്നത്.
സംഗമത്തിന് മുമ്പ് കൊണ്ടു പോയ സ്വര്‍ണം തിരികെ കൊണ്ടുവരണം. നാലു കിലോ സ്വര്‍ണം എവിടെയെന്ന് പറയണം. എന്‍ എസ് എസിനും എസ് എന്‍ ഡിപിക്കും പങ്കെടുക്കാന്‍ സ്വാത്രന്ത്ര്യമുണ്ട്. നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസ് പിന്‍വലിച്ചില്ല. സംഗമം ഉത്ഘാടനം ചെയ്യുമ്പോള്‍ ശബരിമലയില്‍ സ്ത്രീകളെ കയറ്റിയത് തെറ്റായി പോയെന്ന് മുഖ്യമന്ത്രി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.






