Breaking NewsIndiaLead Newspolitics

പഞ്ചാബ് ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് രാഹുലിനെ തടഞ്ഞു ; സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസുകാര്‍ ; ആ ഗ്രാമം ഇന്ത്യയില്‍ ഉള്‍പ്പെട്ടതല്ലേയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ്

ചണ്ഡീഗഡ് : വെള്ളപ്പൊക്ക ദുരിതബാധിത ഗ്രാമത്തില്‍ പ്രളയബാധിതരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ഗാന്ധിയെ തടഞ്ഞ് പഞ്ചാബ് പോലീസ്. ആ ഗ്രാമത്തില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് നിലപാട് എടുത്ത പോലീസിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ സുരക്ഷ നല്‍കാന്‍ കഴിയില്ലെങ്കില്‍ പിന്നെ എവിടെ സുരക്ഷ കിട്ടുമെന്ന് ചോദിച്ചു.

അമൃത്സര്‍, ഗുരുദാസ്പൂര്‍ ജില്ലകളിലെ വെള്ളപ്പൊക്ക ദുരിതബാധിതരുമായി സംസാരിക്കാന്‍ പഞ്ചാബ് സന്ദര്‍ശിക്കവേയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. അമൃത്സറിലെ ഘോനെവാല്‍ ഗ്രാമവും ഗുരുദാസ്പൂരിലെ ഗുര്‍ചക് ഗ്രാമവും അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ ഗുരുദാസ്പൂര്‍ ജില്ലയിലെ രവി നദിക്ക് അക്കരെയുള്ള വെള്ളപ്പൊക്ക ബാധിതരായ ഗ്രാമീണരെ കാണാന്‍ കോണ്‍ഗ്രസ് നേതാവിനെ പഞ്ചാബ് പോലീസ് അനുവദിച്ചില്ലെന്ന് തിങ്കളാഴ്ച കോണ്‍ഗ്രസ് ആരോപിച്ചു.

Signature-ad

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇത് ചെയ്തതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിംഗ് രാജ വാറിംഗ് അവകാശപ്പെട്ടു. രവി നദിക്ക് അക്കരെ പോകാന്‍ എന്തുകൊണ്ടാണ് തന്നെ അനുവദിക്കാത്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് രാഹുല്‍ ഗാന്ധി ചോദിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ മണ്ണില്‍ തനിക്ക് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നാണോ നിങ്ങള്‍ എന്നോട് പറയുന്നതെന്ന് രാഹുല്‍ ചോദിച്ചു. രാഹുല്‍ ഗാന്ധി ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിച്ചു. ‘നിങ്ങളെ സംരക്ഷിക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്,’ എന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി.

അപ്പോള്‍ രാഹുല്‍ ഗാന്ധി ഇങ്ങനെ പറഞ്ഞു, ‘പക്ഷെ നിങ്ങള്‍ പറയുന്നത് അത് ഇന്ത്യയല്ല എന്നാണോ പറയുന്നത്?’ പ്രദേശം ചൂണ്ടിക്കാട്ടിക്കൊണ്ട് രാഹുല്‍ ചോദിച്ചു. ‘അവിടെ എന്നെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണോ?’ രാഹുല്‍ ഗാന്ധി ചോദിച്ചു.
‘പഞ്ചാബ് പോലീസിന് സുരക്ഷ നല്‍കാന്‍ കഴിയാത്തതുകൊണ്ട് പ്രതിപക്ഷ നേതാവിന് പോകാന്‍ കഴിയില്ലെന്നാണ് നിങ്ങള്‍ക്ക് പറയുന്നത്.’ രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ വാറിംഗും എംപി സുഖ്ജിന്ദര്‍ രണ്‍ധാവയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത് സിംഗ് ചന്നിയും, രവി നദിക്ക് അക്കരെയുള്ള ഗ്രാമത്തില്‍ ദുരിതബാധിതരെ കാണാന്‍ ഗാന്ധിയെ അനുവദിക്കാത്ത പഞ്ചാബ് സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിച്ചു.

‘നമ്മുടെ സ്വന്തം ആളുകളാണ് അവിടെ താമസിക്കുന്നത്. അവരുടെ ക്ഷേമം അന്വേഷിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ അവിടെ ഒരു മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. അദ്ദേഹത്തെ ആളുകളെ കാണാന്‍ അനുവദിക്കാത്തത് നിര്‍ഭാഗ്യകരമാണ്,’ ചന്നി റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. സംഭവം എഎപിയെ കൂടുതല്‍ വെട്ടിലാക്കിയിരിക്കുകകയാണ്. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍വെച്ച് പാകിസ്താനില്‍ നിന്ന് ഭീഷണിയുണ്ടെങ്കില്‍, നമ്മള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ല എന്നാണ് അതിനര്‍ത്ഥം. ഇന്ത്യയില്‍ സുരക്ഷ ഇല്ലെങ്കില്‍ പിന്നെ എവിടെയാണ് നമ്മള്‍ സുരക്ഷിതര്‍?” കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.

രവി നദിക്ക് അക്കരെ പോകാന്‍ ഗാന്ധിയെ അനുവദിക്കാത്തതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്വ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അതിര്‍ത്തി ഗ്രാമങ്ങളില്‍ കാലുകുത്താന്‍ പോലും ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും നേതാക്കള്‍ പരാജയപ്പെട്ടുവെന്നാണ് ആരോപണം.

Back to top button
error: