Breaking NewsIndiaNEWS

വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയില്ല, എല്ലാം സുതാര്യം!! ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച എസ്‌ഐടി

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായ രാജ്യത്തെ പ്രമുഖ വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് ക്ലീൻ ചിറ്റ് നൽകി സുപ്രീം കോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ഗുജറാത്തിലെ ജാംനഗറിൽ സ്ഥിതി ചെയ്യുന്ന വൻതാരയുടെ പ്രവർത്തനങ്ങളിൽ നിഗൂഢതയൊന്നുമില്ലെന്നും എല്ലാം സുതാര്യമാണെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്‌ഐടി നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച്ചയാണ് എസ്‌ഐടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് തിങ്കളാഴ്ച്ച പരിഗണിച്ച ശേഷം ജസ്റ്റിസ് പങ്കജ് മിത്തൽ, പി ബി വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ടിൽ തൃപ്തി രേഖപ്പെടുത്തി. എല്ലാവിധ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതായിരുന്നു റിപ്പോർട്ട്.

Back to top button
error: