Breaking NewsCrimeLead NewsNEWS

സൈക്കോകളെന്നാല്‍ ഇജ്ജാതി സൈക്കോകള്‍!!! പീഡനം ഫോണില്‍ പകര്‍ത്തി ആസ്വദിക്കും: ജയേഷിന് ആവേശം, രശ്മിക്ക് ഉന്മാദം; യുവതിയില്‍നിന്ന് പിടിച്ചെടുത്തത് കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളന്ന് പോലീസും

പത്തനംതിട്ട: യുവാക്കളെ ഹണിട്രാപ്പില്‍ കുടുക്കി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരമായ പീഡനമാണ് യുവാക്കള്‍ നേരിടേണ്ടിവന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിക്കുകയും നഖത്തിനടിയില്‍ മൊട്ടുസൂചി കുത്തിയിറക്കി വേദനിപ്പിക്കുകയും ചെയ്തുവെന്നാണ് മര്‍ദ്ദനത്തിനിരയായ യുവാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.

സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശികളായ ജയേഷ്, ഭാര്യ രശ്മി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവ് തന്നെ ആക്രമിക്കുമ്പോള്‍ രശ്മി അത് മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പണം തട്ടാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ ആഭിചാരപ്രവര്‍ത്തനങ്ങളും ആ വീട്ടില്‍ നടക്കാറുണ്ടായിരുന്നുവെന്നാണ് മര്‍ദ്ദനമേറ്റ റാന്നി സ്വദേശിയായ യുവാവ് പറയുന്നത്.

Signature-ad

നഖത്തിനടിയില്‍ മൊട്ടുസൂചി കയറ്റുമ്പോഴും മര്‍ദ്ദിക്കുമ്പോഴും രക്തം കാണുമ്പോഴും സന്തോഷമായിരുന്നു ഇരുവരുടെയും മുഖത്തെന്നാണ് യുവാവ് പറയുന്നത്. തിരുവോണ ദിവസം സദ്യനല്‍കാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് യുവാവിനെ ആക്രമിച്ചത്. റാന്നി സ്വദേശിയും അറസ്റ്റിലായ ജയേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഈ സൗഹൃദത്തിന്റെ പുറത്താണ് ജയേഷിന്റെ ക്ഷണം സ്വീകരിച്ച് ഓണസദ്യ ഉണ്ണാനായി ജയേഷിന്റെ വീട്ടിലെത്തിയത്.

ജയേഷിനേക്കാള്‍ കൂടുതല്‍ പീഡനപ്രവൃത്തികള്‍ കണ്ട് ഉന്മാദാവസ്ഥയില്‍ രശ്മിയെത്തിയെന്നാണ് യുവാവ് പറയുന്നത്. കണ്ടുനില്‍ക്കാനാകാത്ത ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണില്‍നിന്ന് കിട്ടിയതെന്നാണ് പോലീസ് പറയുന്നത്. തലയൊഴിച്ച് ശരീരത്തിന്റെ ബാക്കിയെല്ലായിടത്തും മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. മറ്റൊരു യുവാവും ക്രൂരമായ പീഡനത്തിനിരയായതായാണ് വിവരം. പീഡനമേറ്റ് മൃതപ്രായരായ യുവാക്കളെ പിന്നീട് വഴിയിലുപേക്ഷിക്കുകയായിരുന്നു.

ഇരയുടെ ജനനേന്ദ്രയത്തില്‍ അടിച്ചത് 23 സ്റ്റാപ്ലര്‍ പിന്‍; വീടിന്റെ ഉത്തരത്തില്‍ കെട്ടി തൂക്കി; വിവസ്ത്രനാക്കി ഭാര്യയ്‌ക്കൊപ്പം കിടത്തി വീഡിയോ ചിത്രീകരണം; ഹണിട്രാപ്പില്‍ കുടുക്കി ‘സൈക്കോദമ്പതികളുടെ’ പീഡനം; ഫോണ്‍ ദൃശങ്ങള്‍ കണ്ട പോലീസും ‘ഞെട്ടിമാമാ’!

ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവോണ നാളിലാണ് ഒരാള്‍ പീഡനത്തിനിരയായത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു.

ഒരു യുവാവിന്റെ ലൈംഗികാവയവത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകള്‍ അടിച്ചതായും വിവരമുണ്ട്. കൈയിലെ നഖം പ്ലയര്‍ ഉപയോഗിച്ച് അമര്‍ത്തിയും പീഡനമുണ്ടായി. പ്രതികള്‍ സൈക്കോ മനോനിലയുള്ളവരെന്നാണ് പോലീസ് പറയുന്നത്.

 

Back to top button
error: