അയ്യപ്പസംഗമം നടത്തുന്നതില്‍ തെറ്റില്ല, ശബരിമലയുടെ പരിസ്ഥിതിയെ ഒരു തരത്തിലും ബാധിക്കരുത് ; പണം ചെലവഴിക്കുന്നതും സുതാര്യമായിരിക്കണം ; സര്‍ക്കാരിന് കര്‍ശനനിര്‍ദേശം വെച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയുടെ പവിത്രകളയാതെ അയ്യപ്പസംഗമം നടത്താമെന്ന് കേരളാ ഹൈക്കോടതി. പുണ്യപൂങ്കാവനമായി കണക്കാക്കപ്പെടുന്ന ശബരിമലയുടെ പരിസ്ഥിതിയെ ഇത് ഒരുതരത്തിലും ദോഷകരമായി ബാധിക്കരുതെന്നും സാമ്പത്തീക സുതാര്യത പാലിക്കണമെന്നും ആഗോള സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കരുതെന്നും ഉള്‍പ്പെടെ അനേകം നിര്‍ദേശങ്ങളോടെയാണ് പരിപാടി നടത്താന്‍ ഹൈക്കോടതി അനുവദിച്ചത്.
ആഗോള സംഗമത്തിന് എത്തുന്ന പ്രതിനിധികള്‍ക്ക് സാധാരണ വിശ്വാസിക്ക് നല്കുന്ന അതേ പരിഗണനമാത്രമേ നല്‍കാവൂ എന്നും പരിപാടിയുമായി ബന്ധപ്പെട്ട് സുതാര്യമായ സാമ്പത്തിക അക്കൗണ്ട് ദേവസ്വം ബോര്‍ഡ് സൂക്ഷിക്കണമെന്നും പറഞ്ഞു. വരവ് ചെലവുകളെ കുറിച്ച് കൃത്യമായ കണക്ക് വെക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരിപാടിയെ ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അനേകം ചോദ്യങ്ങളും കോടതി സര്‍ക്കാരിന് മുന്നിലേക്ക് എറിഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തില്‍ സര്‍ക്കാരിന്റെ പങ്കെന്തെന്നായിരുന്നു ഹൈക്കോടതി ഉയര്‍ത്തിയ ഒരു ചോദ്യം. ദേവസ്വം ബോര്‍ഡിനെ സഹായിക്കുകയാണോ സര്‍ക്കാര്‍ ചെയ്യുന്നത്?, സംഭാവനയായി സ്വീകരിക്കുന്ന പണം എങ്ങനെ ചെലവഴിക്കും?, കോര്‍പ്പറേറ്റ് സംഭാവനകള്‍ എങ്ങോട്ട് പോകും?, ശബരി റെയിലിനും ശബരിമല മാസ്റ്റര്‍ പ്ലാനിനും ഫണ്ട് ചെലവഴിക്കുമോ?, ആരാണ് ക്ഷണിതാക്കള്‍?, പ്രത്യേകം വ്യക്തികളെ സര്‍ക്കാര്‍ ക്ഷണിച്ചതിന്റെ മാനദണ്ഡമെന്തെന്നും ചോദിച്ചു.
വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരാണ് പങ്കെടുക്കുന്നതെന്നും സര്‍ക്കാര്‍ നല്കിയ മറുപടി. മതപരമായ കാര്യങ്ങള്‍ക്കും അതിന്റെ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന് പണം ചെലവഴിക്കാമെന്നായിരുന്നു സര്‍്ക്കാരിന്റെ മറുപടി. കുംഭമേള ഇതിനുദാഹരണമമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. അതിന്റെ രീതിയിലാണ് സംഘാടനമെന്നും ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പടെ മെച്ചപ്പെടുത്തുന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍ 2050 ആണ് മുന്നിലുള്ളതെന്നും പറഞ്ഞു. പമ്പാ തീരത്ത് ഈമാസം 20നാണ് ആഗോള അയ്യപ്പ സംഗമം.






