LIFEMovie

കുമ്പളങ്ങിനൈറ്റസ് ഫെയിം നടിഗ്രേസ് ആന്റണി വിവാഹിതയായി ; വരന്റെ വിവരങ്ങള്‍ പരസ്യമാക്കാതെ സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു ; താരങ്ങളുടെ ആശംസാപ്രവാഹം

കുമ്പളങ്ങി നൈറ്റ്‌സ് ഉള്‍പ്പെടെ നിരവധി മലയാള സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി വിവാഹിതയായതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍, പങ്കാളിയുടെ വ്യക്തിവിവരങ്ങള്‍ ഈ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ഭര്‍ത്താവിന്റെ പേരോ ചിത്രമോ വെളിപ്പെടുത്താതെയാണ് നടി വിവാഹവാര്‍ത്ത പങ്കുവെച്ചത്. ഭര്‍ത്താവിന്റെ കൈകളില്‍ പിടിച്ചുകൊണ്ടുള്ള ഒരു വിവാഹ ചിത്രം അവര്‍ പോസ്റ്റ് ചെയ്തു.

‘ശബ്ദങ്ങളില്ല, വെളിച്ചമില്ല, ആള്‍ക്കൂട്ടമില്ല. ഒടുവില്‍ ഞങ്ങള്‍ അത് സാധ്യമാക്കി.’ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, മാളവിക സി മേനോന്‍, രജിഷ വിജയന്‍, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ശ്രിന്ദ, അന്‍സണ്‍ പോള്‍ തുടങ്ങി നിരവധി സിനിമാ താരങ്ങള്‍ ഈ പോസ്റ്റിന് ആശംസകളുമായി എത്തി.

Signature-ad

അഭിനേത്രി രജിഷ വിജയന്റെ ആശംസാ സന്ദേശത്തില്‍നിന്നും കമന്റ് ബോക്‌സില്‍നിന്നും ലഭിച്ച വിവരമനുസരിച്ച്, ഗ്രേസ് ആന്റണിയുടെ ഭര്‍ത്താവ് എ.ബി. ടോം സിറിയക് ആണ്. സംഗീത സംവിധായകനും പ്രോഗ്രാമറുമായ ഇദ്ദേഹം അല്‍ഫോന്‍സ് ജോസഫ്, ബേണി ഇഗ്‌നേഷ്യസ്, ഗോപി സുന്ദര്‍, ദീപക് ദേവ്, അഫ്‌സല്‍ യൂസഫ്, ബെന്നറ്റ് വീട്രാഗ് തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സെക്കന്‍ഡ് ഇന്നിംഗ്‌സ്’, ‘കടലാസ് തോണി’ തുടങ്ങിയ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയത് അദ്ദേഹമാണ്.

ഗ്രേസ് ആന്റണി അവസാനമായി അഭിനയിച്ചത് തമിഴ് സിനിമയായ ‘പറന്തു പോ’യിലാണ്. ‘കുമ്പളങ്ങി നൈറ്റ്സ്’, ‘തമാശ’, ‘ഹലാല്‍ ലവ് സ്റ്റോറി’, ‘സാജന്‍ ബേക്കറി സിന്‍സ് 1962’ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച നടി ഗ്രേസ് ആന്റണി തന്റെ വിവാഹവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

Back to top button
error: