Breaking NewsIndia

നേപ്പാളില്‍ കുടുങ്ങിപ്പോയവരില്‍ 40 മലയാളികളും, ഹോട്ടലുകളിലേക്ക് എത്താനാകുന്നില്ല ; കലാപകാരികള്‍ ടയറുകള്‍ കത്തിച്ച തീയും പുകയുമുള്ള നടുറോഡില്‍ കുടുങ്ങി ; പോലീസിനെ സമീപിച്ചപ്പോള്‍ അവരും കൈമലര്‍ത്തി

കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ നിരോധിച്ചതിനെ തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ ജെന്‍സി നടത്തുന്ന പ്രക്ഷോഭത്തില്‍ കുടുങ്ങിയവരില്‍ മലയാളികളും. നേപ്പാളില്‍ വിനോദസഞ്ചാരത്തിന് പോയ 40 ലധികം മലയാളികള്‍ ഗോശാലയില്‍ കുടുങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. കലാപകാരികള്‍ തെരുവുകള്‍ കയ്യിലെടുത്തതിനാല്‍ ഇവര്‍ക്ക് താമസസ്ഥലത്തേക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല.

സംഘത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. രണ്ടുദിവസം മുമ്പ് കോഴിക്കോട് നിന്നും പുറപ്പെട്ട കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള സംഘം നടുറോഡില്‍ കുടുങ്ങിയിരി ക്കുക യാണ്. വിനോദസഞ്ചാരത്തിന് പുറത്തുപോയ ഇവര്‍ക്ക് തിരികെ ഹോട്ടലിലേക്ക് എത്താന്‍ കഴിയുന്നില്ല. റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയാണ്. കോഴിക്കോട്ടെ ടൂര്‍ ഓപ്പറേറ്റ ര്‍മാരാണ് ഇവരെ കൊണ്ടുപോയത്. നടുറോഡിലാണ് ഇവര്‍ ഇപ്പോള്‍ നില്‍ക്കുന്ന തെന്നും പോലീസിനോട് സഹായം ആവശ്യപ്പെട്ടപ്പോള്‍ അവര്‍ സഹായിക്കാന്‍ കൂട്ടാക്കിയി ട്ടില്ലെന്നു മാണ് വിവരം.

Signature-ad

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഇവര്‍ ഫോണ്‍ വഴി മാധ്യമങ്ങളെ ബന്ധപ്പെട്ടി ട്ടുണ്ട്. നേപ്പാളിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ത്യാക്കാരോട് ജാഗ്രത പാലിക്കാന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഇവിടെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യാക്കാരുെട സുരക്ഷ ഉറപ്പുവരുത്താന്‍ എംബസിക്കും നിര്‍ദേശം നല്‍കി.

ഇന്നലെ മുതലാണ് കാഠ്മണ്ഡുവില്‍ യുവത തെരുവ് കയ്യിലെടുത്തത്. ഇതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയെങ്കിലും കലാപം അവസാനിച്ചില്ല. മന്ത്രിമാരുടെയടക്കം വീടുകള്‍ക്ക് തീയിട്ടിട്ടുണ്ട്. ഇന്നലെ കലാപത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജി വെച്ചിരുന്നു. എന്നാല്‍ ഇന്ന് മുഖ്യമന്ത്രി ഒലി രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ത്തിയിട്ടുണ്ട്.

Back to top button
error: