Breaking NewsCrimeLead NewsNEWSNewsthen Special
അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റര്‍ ദൂരം, പിന്നാലെ ഭീഷണി

മലപ്പുറം: സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. സ്‌കൂട്ടര്‍ യാത്രക്കാരായ നിലമ്പൂര്‍ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നല്‍കിയത്. നിലമ്പൂര്‍ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്.
ചന്തക്കുന്ന് മുതല്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടര്‍ന്ന് എത്തിയത്. സ്‌കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാന്‍ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നല്‍കിയത്. പിന്നീട് ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നല്‍കി പറഞ്ഞയക്കുകയായിരുന്നു.






