Lead NewsNEWS

മാനസ കൊലപാതകം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു, രാഖിലിന് തോക്ക് വാങ്ങാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി രണ്ടാം പ്രതി

കൊച്ചി: കോതമംഗലം ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവെച്ച് കൊലപ്പെടുത്തി പ്രതി സ്വയം ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇരുന്നൂറോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ബിഹാറില്‍ നിന്ന് തോക്ക് വാങ്ങിക്കുന്നതിന് സഹായിച്ച കണ്ണൂര്‍ ഇടചൊവ്വ സ്വദേശി ആദിത്യന്‍ ആണ് രണ്ടാം പ്രതി. തോക്കു കൊടുത്ത ബീഹാര്‍ സ്വദേശി സോനു കുമാര്‍ ആണ് മൂന്നാം പ്രതി. ഇടനിലക്കാരനായ മനിഷ് കുമാര്‍ വര്‍മ നാലാം പ്രതിയുമായാണ്

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ 81 സാക്ഷികളുണ്ട്. അന്വേഷണത്തിനായി പൊലീസ് സംഘം ബിഹാര്‍, വാരണാസി, പാറ്റ്‌ന, മുംഗീര്‍ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ബീഹാറില്‍ നിന്നാണ് രണ്ടു പ്രതികളെ അറസറ്റ് ചെയ്തത്. മൂന്നു പ്രതികളും ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലും. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെനേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്.

Signature-ad

കഴിഞ്ഞ ജൂലൈ 30നാണ് കേസിനാസ്പദമായ സംഭവം. പ്രതി രഖില്‍ മാനസയുടെ താമസസ്ഥലത്തെത്തി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ആത്മഹത്യ ചെയ്യുകയായിരുന്നു. ഒന്നാം പ്രതി ആത്മഹത്യ ചെയ്‌തെങ്കിലും കൃത്യം നടത്താന്‍ സഹായിച്ച മുഴുവന്‍ പേരെയും നിയമനടപടിയിലേക്ക് എത്തിക്കുന്ന രീതിയിലാണ് പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപ്പത്രം സമര്‍പ്പിച്ചത്.

Back to top button
error: