Breaking NewsKeralaLead NewsNEWSNewsthen Special

‘എന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചു’! മാങ്കൂട്ടം വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമം; ആരോപണവുമായി സിപിഐ വനിതാ നേതാവ്

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സാങ്കല്‍പിക ഇരകളെ സൃഷ്ടിക്കാന്‍ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. തന്നെ ഇരയാക്കാന്‍ ഒരു ചാനല്‍ ശ്രമിച്ചെന്ന് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

‘മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പ്രമുഖ ചാനലിലെ വനിതാ റിപ്പോട്ടര്‍ എന്നെ ഫോണില്‍ വിളിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും എനിക്ക് നേരിട്ട ദുരനുഭവം പത്തനംതിട്ടയിലെ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ് അറിഞ്ഞു എന്നു പറഞ്ഞുകൊണ്ടാണ് വിളിച്ചത്. ഞാന്‍ രാഹുലിനെതിരെ പരാതി കൊടുത്തിട്ടുണ്ട് എന്നും കേട്ടതായി പറഞ്ഞു. പരാതിയുള്ളത് ഞങ്ങളോട് പറഞ്ഞാല്‍ മതി എന്നും അവര്‍ പറഞ്ഞു. എനിക്ക് യാതൊരു പരാതിയും ഉന്നയിക്കാന്‍ ഇല്ലാതിരിക്കെ, കേട്ടുകേള്‍വി ഉണ്ടെന്ന് പറഞ്ഞുകൊണ്ട് പരാതി ഉണ്ടോ എന്നും ചോദിച്ച് വരുന്നത് ശരിയായ മാധ്യമപ്രവര്‍ത്തന ശൈലിയല്ല’-ശ്രീനാദേവി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Signature-ad

ഇരകളെ മാത്രമല്ല ഇരകളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണമെന്ന് ശ്രീനാദേവി പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമത്തിനു മുന്നില്‍ തെറ്റുകാരനെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും ശ്രീനാദേവി പറഞ്ഞു.

 

Back to top button
error: