അന്താരാഷ്ട്ര വേദിയില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല ; പ്രധാനമന്ത്രിയുടെ ജപ്പാന്‍ ചൈന സന്ദര്‍ശനത്തില്‍ രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളോ സുഹൃത്തക്കളോ ഇല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്. അമേരിക്കയുമായുള്ള താരിഫ് തര്‍ക്കങ്ങളും ഇന്ത്യ-ചൈന ബന്ധത്തില്‍ അടുത്തിടെയുണ്ടായ അയവും നിലനില്‍ക്കെ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യ വാങ്ങിയതിന് 25 ശതമാനം അധിക തീരുവ ചുമത്തിക്കൊണ്ട് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ താരിഫ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാ നമായി ഉയര്‍ത്തിയതിന് ശേഷം ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധം വഷളാ യിരുന്നു. ഇന്ത്യയുടെ പ്രതിരോധ മേഖല അപ്രതീക്ഷിതമായ ‘വിദേശ ഇടപെടലുകളെ’ ആശ്രയിക്കരുതെന്നും പകരം രാജ്യത്തിന്റെ സ്വന്തം കഴിവുകളില്‍ അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയം പ്രതിരോധ മേഖലയിലെ ബാഹ്യ ആശ്രയം ഇനി ഒരു സാധ്യതയല്ലെന്ന് വ്യക്തമാക്കിയതായും രാജ്നാഥ് സിംഗ് പറഞ്ഞു. ‘നിലവിലെ സാഹചര്യത്തി ല്‍, നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കും സുരക്ഷയ്ക്കും സ്വയംപര്യാപ്തത അത്യാവശ്യമാണ്,’ അദ്ദേ ഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ നിര്‍ണായക കേന്ദ്രങ്ങള്‍ക്കും സമഗ്രമായ വ്യോമ സുരക്ഷ നല്‍കുന്നതിനായി അടുത്ത ദശാബ്ദത്തിനുള്ളില്‍ ‘സുദര്‍ശന്‍ ചക്ര’ വ്യോമ പ്രതി രോധ സംവിധാനം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
‘ഓപ്പറേഷന്‍ സിന്ദൂര്‍ സമയത്ത് നാം കണ്ടതുപോലെ, ഇന്നത്തെ യുദ്ധങ്ങളില്‍ വ്യോമ പ്രതി രോധ ശേഷിയുടെ പ്രാധാന്യം വളരെ വര്‍ദ്ധിച്ചു. അത്തരമൊരു സാഹചര്യത്തില്‍, സുദര്‍ശന്‍ ചക്ര പദ്ധതി തീര്‍ച്ചയായും ഒരു ഗെയിം ചേഞ്ചറായി മാറും,’ അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വ്യോമ പ്രതിരോ ധ പദ്ധതി പ്രഖ്യാപിച്ചത്.






