Breaking NewsCrimeLead NewsNEWS

മദ്യമെടുത്ത് കുടിച്ചതിന് ക്രൂരത; ആദിവാസിയെ 6 ദിവസം മുറിയിലടച്ചിട്ട് മര്‍ദിച്ചു, ഭക്ഷണം ഒരു നേരം

പാലക്കാട്: മുതലമടയിലെ റിസോര്‍ട്ടില്‍ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ചിട്ടു മര്‍ദിച്ചു. ഇടുക്കപ്പാറ ഊര്‍ക്കുളം കാട്ടിലെ തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54) ക്രൂരമായി മര്‍ദിച്ചത്. മൂച്ചംകുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയാന് 5 ദിവസമാണ് അടച്ചിട്ട മുറിയില്‍ വച്ച് മര്‍ദനം ഏല്‍ക്കേണ്ടി വന്നത്. ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നല്‍കിയിരുന്നത്.

റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യക്കുപ്പിയില്‍ നിന്ന് മദ്യമെടുത്ത് കുടിച്ചു. ഇതിന്റെ ദേഷ്യത്തില്‍ റിസോര്‍ട്ട് ഉടമ വെള്ളയനെ റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ മുറിയില്‍ അടച്ചിടുകയായിരുന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്യുന്ന ഒരു പണിക്കാരന്‍ പ്രദേശത്തെ ദളിത് നേതാവായ ശിവരാജനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ശിവരാജന്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിച്ചു.

Signature-ad

ഇവര്‍ ഒരു സംഘം സ്ത്രീകളുമായി റിസോര്‍ട്ടിലെത്തി. യുവാവിനെ തിരഞ്ഞെത്തിയ സംഘത്തെ റിസോര്‍ട്ട് ഉടമ ഭീഷണിപ്പെടുത്തിയതായും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇത് വകവെയ്ക്കാതെ ഇവര്‍ നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി വാതില്‍ തുറന്ന് യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂത്രമാെഴിക്കണമെന്ന് പറഞ്ഞപ്പോള്‍ ചവിട്ടിയതായും ഒരു നേരം മാത്രം ഭക്ഷണം നല്‍കിയതായും യുവാവ് പറഞ്ഞതായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Back to top button
error: