Breaking NewsCrimeLead NewsNEWS

13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 52 കാരിക്കെതിരെ കേസ് നിലനില്‍ക്കും; പോക്‌സോ നിയമത്തിന് ലിംഗഭേദമില്ല, എഫ്‌ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു

ബെംഗളൂരു: പോക്‌സോ നിയമത്തിന് ലിംഗഭേദമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. പോക്‌സോ വകുപ്പുകള്‍ പ്രകാരമുള്ള എഫ്ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 52 കാരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. എഫ്‌ഐആര്‍ റദ്ദാക്കാന്‍ വിസമ്മതിച്ച കോടതി ലൈംഗിക അതിക്രമം ഉള്‍പ്പെടുന്ന നിയമത്തിലെ വകുപ്പുകള്‍ ലിംഗ ഭേദമില്ലാതെ ചുമത്താമെന്നും വ്യക്തമാക്കി.

അയല്‍വാസിയായ 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 52 കാരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് സാമ്പത്തിക ലാഭത്തിന് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് 52 കാരി കോടതിയെ സമീപിച്ചത്.

Signature-ad

എഫ്‌ഐആറില്‍ ആരോപിക്കുന്ന കുറ്റകൃത്യം 2020-ല്‍ നടന്നതാണെന്നും, ആണ്‍കുട്ടിയുടെ കുടുംബം പണം ലക്ഷ്യമിട്ടാണ് 2024-ല്‍ പരാതി നല്‍കിയതെന്നും പ്രതിയായ സ്ത്രീയുടെ അഭിഭാഷകന്‍ വാദിച്ചു. വാദം തള്ളിയ കോടതി പരാതി രജിസ്റ്റര്‍ ചെയ്യുന്നതിലെ കാലതാമസം എഫ്ഐആര്‍ റദ്ദാക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി.

ശാരീരിക വേഴ്ചയില്‍ പുരുഷന് മാത്രമേ സജീവ പങ്കാളിയാകാന്‍ കഴിയൂ എന്നും സ്ത്രീക്ക് നിഷ്‌ക്രിയ പങ്കാളിയാകാന്‍ മാത്രമേ കഴിയൂ എന്നുമുള്ള ഹര്‍ജിക്കാരിയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.

Back to top button
error: