Breaking NewsWorld

ഇതുവരെ മരണമടഞ്ഞത് 62,000 പേര്‍, പട്ടിണിയും ക്ഷാമവും ജീവിനെടുക്കുന്നത് വേറെ ; ഗാസയില്‍ വെടിനിര്‍ത്തലിന് ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട് ; 50 ബന്ദികളെയും തിരികെ നല്‍കും ; പ്രതികരിക്കാതെ ഇസ്രായേല്‍

ഗാസ: മാസങ്ങളായി നീണ്ടു നില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ പുതിയ വെടിനിര്‍ത്തല്‍ ഹമാസ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്. മദ്ധ്യസ്ഥ രാജ്യങ്ങള്‍ മുമ്പോട്ടുവെച്ച നിബന്ധനകള്‍ അംഗീകരിച്ച് വെടിനിര്‍ത്തല്‍ കരാറും ബന്ദികളെ മോചിപ്പിക്കലും ഗാസ അംഗീകരിച്ചതായിട്ടാണ് അല്‍ ജസീറ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കാര്യത്തില്‍ ഇസ്രായേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ യുദ്ധത്തിനെതിരേ ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹുവിന് ആഭ്യന്തര വിമര്‍ശനം ഉയരുന്നുണ്ട്. ബന്ദികളെ മോചിപ്പിക്കണമെന്നണം എന്നാവശ്യപ്പെട്ട് ഇസ്രയേലില്‍ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നുണ്ട്. ഹമാസുമായി യുദ്ധവിരാമ കരാറില്‍ എത്തണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇരുവര്‍ക്കുമിടയില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഈജിപ്തും ഖത്തറുമാണ് ഏറ്റവും വലിയ നീക്കം നടത്തിയിരിക്കുന്നത്. ഇവര്‍ മുമ്പോട്ട് വെച്ച കരാറാണ് ഹമാസ് അംഗീകരിച്ചിരിക്കുന്നത്.

Signature-ad

ഈ വെടിനിര്‍ത്തല്‍ കരാറില്‍ 50 ബന്ദികളുടെ മോചനവും ഉള്‍പ്പെടുന്നു. ബന്ദികളെ മോചിപ്പിക്കുമ്പോള്‍ സ്ഥിരമായ വെടിനിര്‍ത്തലിനെ കുറിചച്് ചര്‍ച്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസ്സിം അല്‍ താനിയും ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് എല്‍-സിസിയും കയ്റോയില്‍ വെച്ച് നടത്തിയിരുന്നു.

ചര്‍ച്ചയ്ക്ക് ശേഷമാണ് ഹമാസ് വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയതെന്നാണ് വിവരം. ഇസ്രായേലിന്റെ ഇതുവരെയുള്ള ആക്രമണത്തില്‍ പലസ്തീന് നഷ്ടമായ ജീവനകുള്‍ 62,000 മാണ്. യുദ്ധം രണ്ടുവര്‍ഷം തികയാന്‍ ഇനി രണ്ടു മാസം കൂടിയേ ബാക്കിയുള്ളു. കഴിഞ്ഞ മാസം വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ഗാസ നഗരവും മറ്റ് ജനസാന്ദ്രതയുള്ള പ്രദേശങ്ങളും വീണ്ടും കൈവശപ്പെടുത്താനുള്ള പദ്ധതികള്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചു, ഇപ്പോള്‍തന്നെ യുദ്ധക്കെടുതിക്ക് പുറമേ പട്ടിണിയും ക്ഷാമവും ഏറെപേരെ കൊന്നൊടുക്കുകയാണ്.

Back to top button
error: