Breaking NewsKeralaLead NewsNEWS
തുറവൂര്‍ ഉയരപ്പാതയുടെ ബീമുകള്‍ വീണു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം, ഗതാഗതക്കുരുക്ക്

കൊച്ചി: തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകള്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ നിലം പതിച്ചു. തുറവൂര്‍ ജംക്ഷനില്‍ ഇന്ന് രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ആളപായമില്ല. ബീമുകള്‍ കൊണ്ടുപോകാനായി തൂണിനടിയില്‍ പാര്‍ക്ക് ചെയ്തിരുന്ന പുള്ളര്‍ ലോറി തകര്‍ന്നു.
കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ക്ക് താങ്ങായി താല്‍ക്കാലികമായി സ്ഥാപിച്ച ബീമുകള്‍ക്ക് 80 ടണ്‍ ഭാരമാണ് ഉള്ളത്. ബീമുകള്‍ ഇറക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഇതുമൂലം ദേശീയപാതയില്‍ തുറവൂര്‍ ജംഗ്ഷന് ഗതാഗത കുരുക്കിലായി.






