Breaking NewsCrimeLead NewsNEWS

ഭാര്യയുമായി വഴക്കിട്ടു വീടുവീട്ടിറങ്ങി; സ്‌ഫോടകവസ്തു ദേഹത്തുകെട്ടി തീകൊളുത്തി, ഗൃഹനാഥന്റെ മൃതദേഹം വയറ് തകര്‍ന്നനിലയില്‍

കോട്ടയം: ഭാര്യയുമായി വഴക്കിട്ട് വീടുവിട്ട ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത് വീടിനു സമീപത്തെ പുരയിടത്തില്‍. മണര്‍കാട് ഐരാറ്റുനട സ്വദേശി ഡി.റെജി (60) ആണ് വീടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌ഫോടനത്തില്‍ വയറ് തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്‌ഫോടക വസ്തു ദേഹത്തുകെട്ടി തീകൊളുത്തി ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.

കിണര്‍ നിര്‍മാണ ജോലിക്കാരനാണ് ഇയാള്‍. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് സംഭവം. നീണ്ടൂരിലെ ഇളയ മകന്റെ കുട്ടിയുടെ നൂലുകെട്ടിനു ശേഷം രാത്രി വൈകിയാണ് റെജി വീട്ടിലെത്തിയത്. തുടര്‍ന്ന് റെജിയും ഭാര്യ വിജയമ്മയും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റെജി വീടുവിട്ടിറങ്ങി പോവുകയായിരുന്നു.

കോട്ടയത്ത് കുടുംബ കലഹം; വയറ്റില്‍ തോട്ട കെട്ടിവെച്ച് പൊട്ടിച്ച് 60 കാരന്‍ ജീവനൊടുക്കി

Signature-ad

വീടിന്റെ പിന്നിലെ പുരയിടത്തില്‍ വന്‍ സ്‌ഫോടന ശബ്ദം കേട്ട് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് വയറ് തകര്‍ന്ന നിലയില്‍ റെജിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ വിവരം മണര്‍കാട് പൊലീസില്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ശേഷം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മക്കള്‍: സുജിത്ത്, സൗമ്യ.

 

Back to top button
error: