വിവാഹത്തലേന്ന് കാമുകനുമായി കിടക്ക പങ്കിട്ടു, ഗര്‍ഭം തന്റേതാക്കാന്‍ ശ്രമിച്ചു; എല്ലാം ഭാര്യവീട്ടുകാര്‍ മറച്ചുവച്ചു; അറിഞ്ഞത് അജ്ഞാത ഫോണ്‍കോളിലൂടെ; മനശാസ്ത്രജ്ഞന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ യുവാവിന്റെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ഭാര്യയും ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് വഞ്ചിച്ചെന്ന് യുവാവിന്‍റെ പരാതി. വിവാഹത്തലേന്ന് ഭാര്യ കാമുകനൊപ്പം കിടക്ക പങ്കിട്ടുവെന്നും ഇങ്ങനെയുണ്ടായ ഗര്‍ഭം തന്‍റേതാക്കിയെന്നും സത്യം താനറിയാതെ അഞ്ചുമാസം സൂക്ഷിച്ചുവെന്നും ഡല്‍ഹി സ്വദേശിയായ യുവാവ് പറയുന്നു. കിഷന്‍സിങ് എന്ന മനശാസ്ത്രജ്ഞന്‍റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് യുവാവിന്‍റെ വെളിപ്പെടുത്തല്‍. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പങ്കാളിയാകാന്‍ പോകുന്നയാളെ കുറിച്ച് കൃത്യമായി അന്വേഷിച്ച് ബോധ്യപ്പെടണമെന്നും ആരും തന്നെപ്പോലെ ചതിക്കപ്പെടരുതെന്നുമാണ് യുവാവിന്‍റെ മുന്നറിയിപ്പ്.
മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് യുവാവ് യുവതിയെ പരിചയപ്പെട്ടത്. ഒരു മാസത്തിനുള്ളില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഭാര്യ വീട്ടുകാര്‍ തിടുക്കം കാട്ടിയതോടെ വേണ്ടത് പോലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സമയം കിട്ടിയില്ലെന്നും യുവാവ് പറയുന്നു. വിവാഹശേഷം ഒരു മാസം കഴിഞ്ഞതോടെ താന്‍ ഗര്‍ഭിണിയായ വിവരം ഭാര്യ അറിയിച്ചുവെന്നും തന്‍റെ കുഞ്ഞെന്ന് കരുതിയിരിക്കുമ്പോള്‍ വന്ന ഫോണ്‍ കോള്‍ ജീവിതം തകര്‍ത്തുകളഞ്ഞുവെന്നും യുവാവ് വെളിപ്പെടുത്തുന്നു.
ഭാര്യയുടെ മുന്‍കാമുകനെന്നാണ് ഫോണ്‍ വിളിച്ച അങ്കിത് സ്വയം പരിചയപ്പെടുത്തിയത്. വിവാഹത്തലേന്ന് യുവതി തനിക്കൊപ്പം വന്നിരുന്നുവെന്നും തന്‍റെ കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്നും യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് താന്‍ ഇതിന് തയ്യാറായതെന്നുമായിരുന്നു ഫോണ്‍ സംഭാഷണത്തിന്‍റെ ഉള്ളടക്കം. ‘വിവാഹത്തിന് മുന്‍പ് മൂന്ന് വര്‍ഷത്തോളം നീണ്ടു നിന്ന ബന്ധം യുവതിയുമായി ഉണ്ടായിരുന്നു. ഇത് യുവതിയുടെ മാതാപിതാക്കള്‍ക്കും അറിവുള്ളതായിരുന്നു. വിവാഹാലോചനയുമായി താന്‍ എത്തിയപ്പോള്‍ നല്ല ജോലിയില്ലെന്ന് പറഞ്ഞ് തന്നെ മടക്കി അയച്ചു. തുടര്‍ന്ന് ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും മുന്‍കാമുകന്‍ യുവാവിനോട് തുറന്നു പറഞ്ഞു. ഇതോടെ ഇയാളെ നേരില്‍ കാണാന്‍ യുവാവ് തീരുമാനിച്ചു. കൂടിക്കാഴ്ചയില്‍ പറഞ്ഞത് വാസ്തവമാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളും മുന്‍കാമുകന്‍ കൈമാറി. ഇരുവരുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളടക്കം കണ്ട് ബോധ്യപ്പെട്ടതോടെയാണ് താന്‍ ചതിക്കപ്പെട്ടുവെന്ന് ബോധ്യമായതെന്ന് യുവാവ് പറയുന്നു.
മടങ്ങി വീട്ടിലെത്തി ഭാര്യയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ സമ്മതിച്ചുവെന്നും മുന്‍കാമുകന്‍ അവസാനമായി ഒരിക്കല്‍ കൂടി കാണണം എന്ന് പറഞ്ഞപ്പോള്‍ താന്‍ പോയി എന്നും തെറ്റുപറ്റിയെന്നും ഭാര്യ ഏറ്റു പറഞ്ഞു. തുടര്‍ന്ന് ഭാര്യയുടെ മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ അവര്‍ക്കും ഇക്കാര്യം അറിയാമെന്ന് ബോധ്യമായെന്നും എല്ലാവരും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തുന്നു. വിവരങ്ങള്‍ ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ തനിക്ക് വിവാഹമോചനം വേണമെന്നും ആറുമാസം മാത്രം നീണ്ട ദാമ്പത്യം ഇതോടെ അവസാനിച്ചുവെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയെ സമീപിച്ചിട്ടുമുണ്ട്. wife-conceives-ex-lovers-child-man-claims-cheating






