ആരുടെ കാലുംകയ്യും വെട്ടിയാലും കുഴപ്പമില്ല പ്രതികള്‍ വേണ്ടപ്പെട്ടയാളുകള്‍ എങ്കില്‍ സംരക്ഷിക്കും ; കെകെ ശൈലജയുടെ പ്രസ്താവന ഇക്കാര്യം ശരിവെയ്ക്കുന്നെന്ന് കോണ്‍ഗ്രസും ബിജെപിയും

തിരുവനന്തപുരം: ബിജെപി നേതാവ് സി സദാനന്ദന്റെ കാലു വെട്ടിയ കേസിലെ പ്രതികള്‍ക്ക് ജയിലിലേക്ക് യാത്രയപ്പ് നല്‍കിയതിനെ ന്യായീകരിച്ച സിപിഎം നേതാവ് കെ.കെ. ശൈലജ യുടെ പ്രസ്താവന വിവാദമാക്കി കോണ്‍ഗ്രസും ബിജെപിയും. മട്ടന്നൂര്‍ എംഎല്‍എയും സിപി ഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെകെ ശൈലജയുടെ പ്രസ്താവന കാലുവെട്ടിയാ ലും കൈവെട്ടിയാലും തലവെട്ടിയാലും ചെയ്യുന്നത് വേണ്ടപ്പെട്ടവരെങ്കില്‍ സംരക്ഷിക്കുക എന്ന നിലപാട് സമ്മതിക്കുന്നതാണെന്ന് വ്യക്തമാകുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.
ഒരാളുടെ കാല് വെട്ടിയ കേസാണ്. ആരുടെയും ആയിക്കോട്ടെ. പ്രതികള്‍ ജയിലില്‍ പോകുമ്പോള്‍ ദുബായില്‍ ജോലിക്ക് പോകുന്നത് പോലെ സങ്കടത്തില്‍ യാത്രയയക്കുക യാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് യാത്രയയപ്പ് നല്‍കിയത് തെറ്റായ സന്ദേശമാ ണെന്നും ഒരു അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയില്‍ ഒരിക്കലും പോകാന്‍ പാടില്ലെന്നും ഇവരൊക്കെ പഠിപ്പിച്ച കുട്ടികളെ ഓര്‍ത്തിട്ട് തനിക്ക് സങ്കടമുണ്ടെന്നും പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ജയിലില്‍ സുഖസൗകര്യങ്ങളാണെന്നും ജയിലിലെ ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് തടവ് പുള്ളികളാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സദാനന്ദന്റെ കാലു വെട്ടിയ കേസില്‍ പ്രതികള്‍ അങ്ങനെയൊരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരല്ലെന്നും മാന്യമായ ജീവിതം നയിക്കുന്നവരെന്നുമാണ് കെ കെ ശൈലജ പറഞ്ഞത്. അക്രമ രാഷ്ട്രീയത്തില്‍ സിപിഎമ്മിന്റെ നിലപാട് എന്താണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്ന പ്രവര്‍ത്തി എന്നായിരുന്നു ബിജെപി സംസ്ഥാനപ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുടെ പ്രതികരണം.
രാജ്യസഭാ എംപിയായ ബഹുമാനപ്പെട്ട സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ അതിക്രൂരമായി വെട്ടിയെടുത്ത ക്രിമിനലുകളുടെ ശിക്ഷ കോടതി ശരിവെക്കുകയും അവരെ വീണ്ടും ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു. അവരെ ജയിലിലേക്ക് അയക്കാന്‍ എത്തിയത് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജയാണ്. വീരപരിവേഷത്തോടെ മുദ്രാവാക്യം വിളികളോടെയാണ് കൊടും ക്രിമിനലുകളെ സിപിഎം ജയിലിലേക്ക് അയക്കുന്നത്. . ഇതാദ്യമായല്ല എല്ലാ പാര്‍ട്ടി ക്രിമിനലുകള്‍ക്ക് ഇത്തരം സ്വീകരണം നല്‍കുന്നതും വീരപരിവേഷം നല്‍കുന്നത്. ടിപി വധക്കേസ് പ്രതി മരിച്ചപ്പോള്‍ ”വീര രക്തസാക്ഷി” എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചതെന്നും പറഞ്ഞു.
പാര്‍ട്ടി ഗുണ്ടകള്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് പ്രശസ്തരായ അഭിഭാഷകരെ സര്‍ക്കാര്‍ ഗുണ്ടകള്‍ക്ക് വേണ്ടി നിയോഗിക്കുന്നു. കൊടും ക്രിമിനലുകള്‍ക്ക് രക്തസാക്ഷി മണ്ഡപം വരെ നിര്‍മിച്ച് ആരാധിക്കുന്ന പാര്‍ട്ടിയാണ് സിപിഎ എന്നും പറഞ്ഞു. പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളോടും സിപിഎം സ്വീകരിച്ച നയം വ്യത്യസ്തമല്ല. കേരളത്തിന്റെ ക്രമസമാധാന നില തകര്‍ന്നു തരിപ്പണമായതിന്റെ കാരണം എന്താണ് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി വരുന്ന വാര്‍ത്തകളെന്നും പറഞ്ഞു.






