Breaking NewsKeralaLead NewsNEWS

സിനിമ കോണ്‍ക്ലേവിലെ വിവാദ പരാമര്‍ശം: വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു; അടൂരിനെതിരെ പൊലീസില്‍ പരാതി

തിരുവനന്തപുരം: സിനിമ കോണ്‍ക്ലേവ് സമാപന ചടങ്ങിലെ വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയത്. അടൂരിന്റെ പരാമര്‍ശങ്ങള്‍ എസ്സി – എസ്ടി ആക്ട് പ്രകാരം കുറ്റകരമെന്നാണ് പരാതിയില്‍ പറയുന്നത്. എസ്സി – എസ്ടി കമ്മിഷനും ദിനു വെയില്‍ പരാതി നല്‍കി.

പട്ടികജാതി വിഭാഗത്തില്‍നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Signature-ad

അടൂരിനെ പിന്തുണച്ചും എതിര്‍ത്തും ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്നലെ അടൂരിന്റെ പ്രസംഗത്തിനിടെ വേദിയില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Back to top button
error: