Breaking NewsCrimeLead NewsNEWS

പെണ്‍കുട്ടിയുടെപേരില്‍ യുവാക്കള്‍ നഗരമധ്യത്തില്‍ ഏറ്റുമുട്ടി; വ്യാജ അക്കൗണ്ടുണ്ടാക്കി വിളിച്ചുവരുത്തി കുത്തി

ആലപ്പുഴ: നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം യുവാക്കള്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. കണ്ണൂര്‍ താഴെചൊവ്വയില്‍ റിയാസി (25)നാണ് കുത്തേറ്റത്. കാലിനും പിന്‍ഭാഗത്തും തുടയിടുക്കുകളിലുമായി ഏഴു കുത്തുകളുണ്ട്. തിരുവനന്തപുരം വഞ്ചിയൂര്‍ വടക്കേചമ്പടിയില്‍ വീട്ടില്‍ വിഷ്ണുലാല്‍ (25), കല്ലയം ശിവാലയം വീട്ടില്‍ സിബി (23) എന്നിവരെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റുചെയ്തു.

വൈകിട്ട് ആറുമണിയോടെയായിരുന്നു നഗരമധ്യത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കള്‍ ഏറ്റുമുട്ടിയത്. ഇരുവര്‍ക്കും അടുപ്പമുള്ള പെണ്‍കുട്ടിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മയക്കുമരുന്നു കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളും ഇതിനിടയില്‍ ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയുള്ള മറ്റിടപാടുകള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Signature-ad

സാമൂഹികമാധ്യമത്തില്‍ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി റിയാസിനെ വിളിച്ചുവരുത്തുകയായിരുന്നു. റിയാസ് സുഹൃത്തിനൊപ്പമാണ് ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ റിയാസ് തന്നെ സിനിമയ്ക്ക് പറഞ്ഞയച്ചു. തുടര്‍ന്ന്, സ്റ്റാന്‍ഡിലെത്തുമ്പോഴാണ് തിരുവനന്തപുരം സ്വദേശികള്‍ ആക്രമിച്ചത്. പോലീസും ഓട്ടോ ഡ്രൈവര്‍മാരും യാത്രക്കാരും ഇടപെട്ട് പിടിച്ചുമാറ്റി. പരിക്കേറ്റ റിയാസിനെ ഉടന്‍തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ തീവ്രപരിചരണവിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.

Back to top button
error: