Breaking NewsLead NewsNEWSWorld

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്: പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെപ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അടക്കം നാലു പേര്‍ കൊല്ലപ്പെട്ടു. സെന്‍ട്രല്‍ മാന്‍ഹാട്ടനിലെ പാര്‍ക് അവന്യൂ ബഹുനില കെട്ടിടത്തിലാണ് വെടിവെപ്പുണ്ടായത്. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ലാസ് വെഗാസ് സ്വദേശിയായ 27 കാരന്‍ ഷെയ്ന്‍ ടാമുറയാണ് അക്രമിയെന്ന് ന്യൂയോര്‍ക്ക് പൊലീസ് സ്ഥിരീകരിച്ചു.

റൈഫിളുമായി കെട്ടിടത്തില്‍ പ്രവേശിച്ച അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനെത്തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലിനിടെയാണ് അക്രമിയെ സ്വയം വെടിവെച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

ഇന്‍വെസ്റ്റ് കമ്പനിയായ ബ്ലാക് ടോണിന്റെ ആസ്ഥാനമാണ് വെടിവെപ്പുണ്ടായ ബഹുനിലക്കെട്ടിടം. കൂടാതെ നിരവധി കമ്പനികളുടെ ഓഫീസുകളും കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് പൊലീസ് അറിയിച്ചു. അക്രമകാരണത്തെപ്പറ്റി അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Back to top button
error: