‘ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരുപോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നത്’; വിമര്‍ശനവുമായി ദീപിക

കോട്ടയം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ബിജെപിയുടെയും സിപിഎമ്മിന്റെയും തോളില്‍ ഒരു പോലെ കൈയിട്ടുകൊണ്ടാണ് വെള്ളാപ്പള്ളി വിദ്വേഷം പ്രസംഗിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെ ക്രട്ടറിയായതിന്റെ 30-ാം വാര്‍ഷികത്തില്‍ കൊച്ചി യൂണിയന്‍ നല്‍കിയ സ്വീകരണത്തിലും ആലുവ യൂണിയനി ലെ നേതൃസംഗമത്തിലും അദ്ദേഹം നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക. ”ഇവിടെ ജനാധിപത്യമല്ല, മതാധിപത്യമാണ്. പിണറായി വിജയനുശേഷം 100 വര്‍ഷത്തേക്കെങ്കിലും ഈഴവ മുഖ്യ മന്ത്രി ഉണ്ടാകില്ല. ഈഴവനെ വളര്‍ത്തിയ ചരിത്രം ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ല. മുസ്ലിം ലീഗിന്റെ ലക്ഷ്യം മുഖ്യമ ന്ത്രിസ്ഥാനമാണ്. എന്‍എസ്എസിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്; പല കരയോഗങ്ങളും പിരിച്ചുവിട്ടിട്ടുമുണ്ട്. പക്ഷേ, സുകുമാരന്‍ നായര്‍ക്കെതിരേ അഭിപ്രായമുള്ളവര്‍ അത് അടുക്കളയിലേ പറയൂ. മുന്നണികള്‍ മാറിയാലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ പങ്കിട്ടെടുക്കും. രാജ്യത്തിന്റെ സമ്പത്താണ് അവര്‍ പങ്കിട്ടെടുക്കുന്നത്. സ്വന്തം സമുദായത്തിനു മാത്രം ആനുകൂല്യങ്ങള്‍ നല്‍കുന്നു.”വെള്ളാപ്പള്ളി നടേശന്‍ പറയുന്ന എല്ലാ കാര്യങ്ങളും തെറ്റായതുകൊണ്ടല്ല, പലതും പരിഹരിക്കാന്‍ വര്‍ഗീയതയു ടെ കുറുക്കുവഴി തേടുന്നതുകൊണ്ടാണ് കേരളം അതിനെ എതിര്‍ക്കുന്നത്.
ഇപ്പോഴത്തെ മന്ത്രിസഭയിലുള്‍പ്പെടെ ഈഴവ സമുദായത്തിനു കേരളത്തില്‍ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങള്‍ ഇ ന്നോളം എത്ര ലഭിച്ചെന്ന കണക്കൊന്നും അറിയാതെയല്ല വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍. ഈഴവനെ വളര്‍ത്തി യ ചരിത്രം ഒരു പാര്‍ട്ടിക്കുമില്ലെന്നു പറയുന്നതും വസ്തുതകളുടെ അടിസ്ഥാനത്തിലല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങ ള്‍ ന്യൂനപക്ഷങ്ങള്‍ പങ്കിട്ടെടുക്കുകയാണ് എന്ന കണക്ക് അദ്ദേഹം വിശദീകരിക്കട്ടെ.
രാജ്യത്തിന്റെ സമ്പത്ത് ആരാണ് പങ്കിട്ടെടുത്തിട്ടുള്ളത്? വിദ്യാഭ്യാസ-ആതുര ശുശ്രൂഷാ രംഗങ്ങളില്‍ മികച്ച സ്ഥാപനങ്ങള്‍ കത്തോലിക്കാ സഭയുടേതാണ്. ഏതെങ്കിലുമൊന്ന്, വെള്ളാപ്പള്ളി ആരോപിച്ചതുപോലെ രാജ്യത്തിന്റെ സമ്പത്ത് പങ്കിട്ടെടുത്തതാണെങ്കില്‍ പരിഹരിക്കാന്‍ ഈ രാജ്യത്ത് ഭരണഘടനയും നിയമവാഴ്ചയുമുണ്ട്. ഇച്ഛാശക്തിയും കഠിനാധ്വാനവുംകൊണ്ട് അവ കെട്ടിപ്പടുക്കുകയും വിജയകരമായി നടത്തുകയും ചെയ്യുന്നവരെ കവര്‍ച്ചക്കാരാക്കി ചിത്രീകരിക്കരുത്. അബ്കാരി വ്യവസായത്തിലും നിര്‍മാണക്കരാര്‍ സംരംഭത്തിലുമൊക്കെ വിജ യക്കൊടി പാറിച്ച വെള്ളാപ്പള്ളി അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള കോളജുകളെയും ആതുരാലയങ്ങളെയു മൊക്കെ കൂടുതല്‍ മികച്ച നിലവാരത്തിലാക്കാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്.
സ്വന്തം സമുദായത്തിനുവേണ്ടി ശബ്ദിക്കാന്‍ വെള്ളാപ്പള്ളിക്ക് അവകാശമുണ്ട്. പക്ഷേ, അത് നിരന്തരം മറ്റു സമുദായങ്ങളെ അവഹേളിക്കുന്നവിധമാകുമ്പോള്‍ അവരും പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകും. സമുദായങ്ങളെ തമ്മിലടിപ്പിക്കണമെന്ന ദുഷ്ടലാക്കൊ ന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുണ്ടാകില്ല. എങ്കിലും, താന്‍ തലപ്പത്തുള്ള ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെന്നു പറയുമ്പോഴൊക്കെ, അതിനു കാരണം മുസ്ലിംകളും ക്രൈ സ്തവരുമാണെന്ന ധ്വനിയുണ്ടാക്കും. കാരണം. ഈഴവ സമുദായം പിന്നാക്കാവസ്ഥയിലാണെ ന്നു മാത്രം പറഞ്ഞാല്‍ അതിന്റെ ഉത്തരവാദിത്തം കഴി ഞ്ഞ മൂന്നു പതിറ്റാണ്ടായി നേതൃസ്ഥാനത്തുള്ള താനും ഏറ്റെടുക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനു തോന്നുന്നുണ്ടാകും.
കാരണമെന്തായാലും. ഇതര മതസ്ഥര്‍ രാജ്യത്തിന്റെ സ്വത്തും അവകാശങ്ങളും അനര്‍ഹമായി തട്ടിയെടുക്കുന്നു വെന്ന മട്ടിലുള്ള ആരോപണം ഇത്ര ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്നു പറയുന്നതു ശരിയല്ല. ഇത് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കല്ലാതെ സമുദായത്തിനു ഗുണകരമാകുമോയെന്നു ചിന്തിക്കണം. ഇത്തരം വാക്കുകള്‍ സമൂഹത്തില്‍ വെറുപ്പിന്റെ വിത്തിടുന്നുണ്ടെന്നു തിരിച്ചറിയുകയും വേണമെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.






