ആദ്യരാത്രിയില്‍ നവവരന്റെ ആവശ്യം കേട്ട് വധു ഞെട്ടി; പിന്നാലെ ഇരുകുടുംബങ്ങളും തമ്മില്‍ സംഘര്‍ഷം, നാട്ടുകാരുടെ മധ്യസ്ഥതയില്‍ പഞ്ചായത്ത്!

ലഖ്‌നൗ: വിവാഹം കഴിഞ്ഞ ആദ്യരാത്രി വരന്‍ വധുവിനോട് ആവശ്യപ്പെട്ട കാര്യം ചെന്നെത്തി നിന്നത് വന്‍സംഘര്‍ഷത്തില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. വിവാഹരാത്രിയില്‍ ഗര്‍ഭ പരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ പറഞ്ഞ് ഇരുവീട്ടുകാരും തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞ് വളരെ വൈകിയാണ് വരനും വധുവും അടങ്ങുന്ന വിവാഹസംഘം വരന്റെ വീട്ടിലെത്തിയത്. യാത്രാക്ഷീണവും ചൂടും കാരണം വീട്ടിലെത്തിയതിന് പിന്നാലെ യുവതി ഛര്‍ദ്ദിക്കാന്‍ തുടങ്ങി. യുവതി ഛര്‍ദ്ദിച്ചത് വരന്റെ സുഹൃത്തുക്കള്‍ക്കിടയില്‍ ചര്‍ച്ചയായി. വധു ഗര്‍ഭിണിയാണോ എന്ന് സുഹൃത്തുക്കള്‍ തമാശയായി ചോദിക്കുകയും ചെയ്തു. ഇതോടെ അസ്വസ്ഥനായ വരന്‍ രാത്രിയില്‍ സ തന്നെ വധുവിനോട് ഗര്‍ഭപരിശോധനാ കിറ്റ് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനായി രാത്രിയില്‍ തന്നെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് കിറ്റ് വാങ്ങുകയും ചെയ്തു. വരന്റെ ആവശ്യം കേട്ട് ഞെട്ടിയ വധു ഉടന്‍ തന്നെ തന്റെ വീട്ടുകാരെ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തു. ഏതാണ്ട് രണ്ട് മണിക്കൂറോളം നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ വരന്‍ തനിക്ക് പറ്റിയ അബദ്ധം ഏറ്റുപറഞ്ഞു. വധുവിനോടും വീട്ടുകാരോടും മാപ്പപേക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നുവെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






