CrimeNEWS

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് പ്രകൃതിവിരുദ്ധ പീഡനം; ചിറ്റാരിക്കലെ വൈദികനെതിരേ ലുക്കൗട്ട് നോട്ടീസ്

കാസര്‍കോട്: പതിനേഴുകാരനായ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസില്‍ വൈദികനെതിരെ ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചു. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കലിനടുത്ത് അതിരുമാവ് ഇടവക വികാരി ഫാ. പോള്‍ തട്ടുപറമ്പലിനെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറ്റപ്പെടുവിച്ചത്.

2024 മേയ് 15 മുതല്‍ ഓഗസ്റ്റ് 13 വരെയുള്ള മൂന്ന് മാസ കാലയളവില്‍ പോള്‍ തട്ടുപറമ്പില്‍ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്നതിന് തന്റെ വസതിയിലേക്കും മറ്റിടങ്ങളിലേക്കും പുരോഹിതന്‍ കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

Signature-ad

സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് വിദ്യാര്‍ഥി ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും അവര്‍ ചിറ്റാരിക്കല്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. കേസായതിന് പിന്നാലെ പോലീസിനേയും നാട്ടുകാരേയും കബളിപ്പിച്ച് പ്രതി ചിറ്റാരിക്കലില്‍നിന്ന് കടന്നിരുന്നു. സംഭവത്തില്‍ തലശ്ശേരി അതിരൂപതയും വൈദികനെതിരേ നടപടി സ്വീകരിച്ചിരുന്നു.

വെദികന്‍ ഒളിവില്‍ പോയതിനെ തുടര്‍ന്നാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

Back to top button
error: