CrimeNEWS

അളിയന്റെ വിവാഹം നടക്കാന്‍ ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിപ്പിച്ച് നഗ്‌നപൂജ; ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

മുംബൈ: നഗ്‌ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച് മുപ്പതുകാരന്‍. ഭാര്യാ സഹോദരന്റെ വിവാഹം നടത്താന്‍ വേണ്ടിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷമാണ് ഇരുവരെയും യുവാവ് ചതിയില്‍പ്പെടുത്തിയത്. നവി മുംബൈയിലെ വീട്ടില്‍ ഈ വര്‍ഷം ഏപ്രിലിനും ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ദേവ്രിയ സ്വദേശികളാണ് കുടുംബാംഗങ്ങള്‍.

ഏപ്രില്‍ 15 നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഭാര്യയെയും അമ്മായിയമ്മയെയും നിര്‍ബന്ധിച്ചാണ് നഗ്‌നപൂജയില്‍ പങ്കാളികളാക്കിയത്. പലപ്പോഴായി നടന്ന പൂജയ്ക്കിടയില്‍ യുവാവ് ഇരുവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി. ജൂണ്‍ അവസാനത്തോടെ ഇയാള്‍ ഇരുവരുടെയും ചിത്രങ്ങള്‍ ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു കൊടുക്കുകയായിരുന്നു.

Signature-ad

ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

Back to top button
error: