IndiaNEWS

ടിടിഇ ചമഞ്ഞ് കുപ്പിവെള്ള വില്‍പ്പനക്കാരന്‍; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ! ഒടുവില്‍ പിടിവീണു

ലഖ്‌നൗ: യു.പിയില്‍ ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയയാള്‍ അറസ്റ്റിലായി. ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിക്കുകയായിരുന്നു. അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്.

ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗോമ്തി എക്സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു.

Signature-ad

ജനറല്‍ കോച്ച് ടിക്കറ്റുകള്‍ ബള്‍ക്കായി വാങ്ങി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറും. തുടര്‍ന്ന് ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടര്‍ന്ന് കൈയിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവര്‍ക്ക് നല്‍കും. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.

ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ‘വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ’ ആളുകളെയായിരുന്നു, പോലീസ് കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന ട്രെയിനുകളില്‍ താന്‍ മുന്‍പ് കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കരാര്‍ അവസാനിച്ചു. ഇതോടെയാണ് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാറിന്റെ വാദം. പിഴയെന്ന പേരില്‍ പണം ഈടാക്കിയും ടിക്കറ്റുകള്‍ അനധികൃതമായി വിറ്റും ദിവസേന ഇയാള്‍ 10,000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.

ഇയാള്‍ എത്ര കാലമായി തുടങ്ങിയിട്ടെന്നും ഒറ്റയ്ക്കാണോ ഇത് ചെയ്തിരുന്നത് എന്നും കണ്ടെത്താന്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: