Lead NewsNEWS

സിനിമാ പ്രവര്‍ത്തകരില്‍ കൂടുതലും വലതുപക്ഷ ചായ്‌വള്ളുവരെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

കേരളം മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ വാശിയേറിയ ചര്‍ച്ചകളും തന്ത്രങ്ങളും മെനഞ്ഞ് തുടങ്ങിക്കഴിഞ്ഞു. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പൂര്‍ത്തിയാവുമ്പോള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് യാത്രയില്‍ ഉടനീളം കാണാന്‍ സാധിച്ചത്.

മാണി സി കാപ്പനും രമേശ് പിഷാരടിയുമൊക്കെ കോണ്‍ഗ്രസ്സ് പക്ഷത്തേക്ക് ചേര്‍ന്നത് തന്നെ വലിയ ആത്മവിശ്വാസം പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയിട്ടുണ്ട്. ചലച്ചിത്ര താരം ധര്‍മജന്‍ ബോള്‍ഗാട്ടി നേരത്തെ തന്നെ കോണ്‍ഗ്രസ്സ് പക്ഷത്താണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തേക്ക് വരുമെന്നും അറിയിച്ചിരുന്നു. സിനിമാ പ്രവര്‍ത്തകരില്‍ കൂടുതല്‍ പേരും വലതുപക്ഷ പ്രസ്ഥാനത്തോട് അടുത്ത് നില്‍ക്കുന്നവരാണെന്നും അവരില്‍ പലരും കോണ്‍ഗ്രസ്സിലേക്ക് ഉടന്‍ വരുമെന്നും ധര്‍മജന്‍ പറഞ്ഞു. പണ്ട് പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റര്‍ ഒട്ടിക്കാനും ബാനര്‍ എഴുതാനും പോയിട്ടുണ്ടെന്നും ധര്‍മജന്‍ പറഞ്ഞു.

Back to top button
error: