തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വെളിപ്പെടുത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്ന ചര്‍ച്ചകള്‍ക്ക് അതിനാല്‍ പ്രസക്തിയില്ലെന്നും ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ശോഭ പറഞ്ഞു.
‘ഏത് മണ്ഡലത്തില്‍ മത്സരിക്കും എന്നതടക്കമുള്ള ചര്‍ച്ചകള്‍ക്ക് ഇനി പ്രസക്തിയില്ല. സംസ്ഥാന കേന്ദ്ര നേതൃത്വത്തെ മത്സരിക്കില്ലെന്ന് മാസങ്ങള്‍ക്ക് മുമ്പേ അറിയിച്ചു. ഇപ്പാള്‍ സമരം ചെയ്യുന്നത് സീറ്റിന് വേണ്ടിയെന്ന വാര്‍ത്ത വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കുന്നത്’, ശോഭ പ്രതികരിച്ചു. ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ഉണ്ടാകുമെന്നും ഒരു സീറ്റും ചോദിക്കാതെ പ്രചരണ രംഗത്ത് സജീവമാകുമെന്നും ശോഭ പറഞ്ഞു.
അതേസമയം, ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാസുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയത് സംസ്ഥാന ബിജെപി രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചക്ക് കാരണമായിരുന്നു. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടി ശോഭാസുരേന്ദ്രന്‍ മോഡിയെ കണ്ടെങ്കിലും ശോഭയോട് പാര്‍ട്ടിയില്‍ സജീവമാകാനാണ് മോഡി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഒരു സംസ്ഥാന നേതാവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൂടിക്കാഴ്ചക്ക് സമയം അനുവദിച്ചത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കുള്ള സന്ദേശമായാണ് ബിജെപി വൃത്തങ്ങള്‍ വിലയിരുത്തുന്നത്.