CrimeNEWS

ഇന്‍സ്റ്റഗ്രാം താരമായ പൊലീസുകാരി മയക്കുമരുന്നുമായി പിടിയില്‍; മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി അവിഹിതബന്ധമെന്നും ആരോപണം

ചണ്ഡീഗഡ്: പൊലീസ് ഉദ്യോഗസ്ഥയെ മാരക മയക്കുമരുന്നായ ഹെറൊയിനുമായി പിടികൂടി. പഞ്ചാബ് പൊലീസിലെ സീനിയര്‍ കോണ്‍സ്റ്റബിളായ അമന്‍ദീപ് കൗര്‍ ആണ് പിടിയിലായത്. ഇവരില്‍ നിന്ന് 17 ഗ്രാമിലധികം വരുന്ന തൊണ്ടി മുതല്‍ പിടിച്ചെടുത്തു. സംഭവത്തെത്തുടര്‍ന്ന് പൊലീസുകാരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഭട്ടിന്‍ഡ ഫ്ളൈഓവറിന് സമീപം നടന്ന വാഹനപരിശോധനയിലാണ് അമനെ പിടികൂടിയത്.

ഥാര്‍ ജീപ്പ് ഓടിച്ച് വരികയായിരുന്നു അമന്‍ദീപ് കൗര്‍. വാഹനത്തിനുള്ളില്‍ ഹെറോയിന്‍ ഉണ്ടായിരുന്നു. പഞ്ചാബ് സര്‍ക്കാരിന്റെ മയക്കുമരുന്നിനെതിരായ ഡ്രൈവിനിടെയാണ് പൊലീസും ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സും സംയുക്തമായി പരിശോധന നടത്തിയത്. പൊലീസുകാരിക്കൊപ്പം ജസ്വന്ത് സിങ്് എന്നയാളും വാഹനത്തിലുണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവറായ തന്റെ ഭര്‍ത്താവ് ബല്‍വീന്ദര്‍ സിങ്ങുമായി അമന് അവിഹിത ബന്ധമുണ്ടെന്ന ആരോപണവുമായി ഇയാളുടെ ഭാര്യ ഗുര്‍മീത് കൗര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

Signature-ad

സംഭവത്തിന് മുമ്പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് അമന്‍. ഇന്‍സ്റ്റാഗ്രാമിലെ വൈറല്‍ താരമായ പൊലീസുകാരിക്ക് പതിനായിരക്കണക്കിന് ഫോളോവേഴ്സുണ്ട്. പൊലീസ് യൂണിഫോമില്‍ റീല്‍സ് ചിത്രീകരിക്കരുതെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് തുടര്‍ച്ചയായി ലംഘിച്ചതോടെയാണ് ഇവര്‍ നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. അമന്‍ദീപ് കൗറിന് രണ്ടുകോടി രൂപ വിലമതിക്കുന്ന വീടും കാറുകളും ലക്ഷങ്ങള്‍ വിലയുള്ള വാച്ചുകളും ഉണ്ടെന്നാണ് ഗുര്‍മീത് കൗര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആരോപിച്ചത്.

തന്റെ ഭര്‍ത്താവായ ബല്‍വീന്ദര്‍ സിങ്ങുമായി അമന്‍ദീപിന് ബന്ധമുണ്ടെന്നും ആംബുലന്‍സ് ഡ്രൈവറായ ഇദ്ദേഹത്തോടൊപ്പം ചേര്‍ന്നാണ് അമന്‍ദീപ് ഹെറോയിന്‍ വില്‍പ്പന നടത്തുന്നതെന്നും യുവതി ആരോപിച്ചിരുന്നു.

 

Back to top button
error: