KeralaNEWS

ലൈസന്‍സില്ലാതെ കെ. സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചു; വാഹന ഉടമയ്ക്ക് പിഴ

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഉടമയ്ക്ക് പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് 5,000 രൂപ പിഴചുമത്തി. സുരേന്ദ്രന് ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പിഴ.

തിരഞ്ഞെടുപ്പ് പ്രചാരണഭാഗമായി ട്രാക്ടര്‍റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരേ എസ്എഫ്‌ഐ എറണാകുളം ജില്ലാസെക്രട്ടറിയായിരുന്ന ഫസല്‍ മുഹമ്മദ് കഴിഞ്ഞ നവംബറില്‍ അന്നത്തെ പാലക്കാട് എസ്പി ആര്‍. ആനന്ദിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, ട്രാഫിക് എന്‍ഫോഴ്‌സ്മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയില്‍നിന്ന് പിഴയീടാക്കുകയുമായിരുന്നു.

Back to top button
error: