KeralaNEWS

മഞ്ചേരിയില്‍ എസ്ഡിപിഐക്കാരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്; നാല് പേര്‍ കസ്റ്റഡിയില്‍, ഒരാള്‍ക്കായി തെരച്ചില്‍

മലപ്പുറം: മഞ്ചേരിയില്‍ എസ് ഡി പി ഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ ഐ എ റെയ്ഡ്. അഞ്ച് വീടുകളിലാണ് റെയ്ഡ് നടത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരു മണിക്കൂറിനുള്ളില്‍ റെയ്ഡ് പൂര്‍ത്തിയാക്കി. നാല് വിടുകളില്‍ നിന്ന് ഓരോരുത്തരെ വീതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Signature-ad

ഒരു കേസുമായി ബന്ധപ്പെട്ടാണ് ഇവരെ കൊണ്ടുപോകുന്നതെന്നും വിശദമായി ചോദ്യം ചെയ്ത ശേഷം തെറ്റ് ചെയ്തിട്ടില്ലെന്ന് ബോദ്ധ്യമായാല്‍ വിട്ടയയ്ക്കുമെന്നുമാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടുകാരോട് പറഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലായവരില്‍ ഒരാള്‍ എസ് ഡി പി ഐയുടെ ബ്രാഞ്ച് പ്രസിഡന്റാണ്. രണ്ട് പേര്‍ സ്വര്‍ണപ്പണിക്കാരാണ്.

Back to top button
error: