CrimeNEWS

സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അച്ഛനെ തല്ലിച്ചതച്ചു, നിലത്തിട്ടുചവിട്ടി; മകന്‍ അറസ്റ്റില്‍

ആലപ്പുഴ: എണ്‍പതുകാരനായ അച്ഛനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. നൂറനാട് പടനിലം നെടുകുളഞ്ഞിമുറി മാധവം വീട്ടില്‍ രാമകൃഷ്ണപിള്ളയെ മര്‍ദിച്ച കേസിലാണ് സമീപത്തെ വീടായ ലക്ഷ്മിഭവനത്തില്‍ താമസിക്കുന്ന മകന്‍ അജീഷ് (43) അറസ്റ്റിലായത്. മാര്‍ച്ച് ഒന്‍പതിനു വൈകുന്നേരം ആറിനായിരുന്നു സംഭവം.

സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രാമകൃഷ്ണപിള്ളയെ നിലത്തിട്ടുചവിട്ടുകയും വിറകുകഷണംകൊണ്ട് കൈയിലും കാലിലുമടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു. മൂക്കിനും പൊട്ടലുണ്ട്. സംഭവശേഷം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് മുങ്ങിയ പ്രതിയെ പടനിലത്തുനിന്നാണു പിടിച്ചത്.

Signature-ad

നാട്ടുകാര്‍ രാമകൃഷ്ണപിള്ളയെ ആദ്യം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചണ വിഭാഗത്തിലേക്കു മാറ്റി. ചികിത്സയ്ക്കുശേഷം വ്യാഴാഴ്ചയാണ് രാമകൃഷ്ണപിള്ള വീട്ടിലെത്തിയത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ അജീഷിനെ റിമാന്‍ഡുചെയ്തു.

 

Back to top button
error: