LIFELife Style

”ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രേ വന്നുള്ളൂ!” വിവാഹവേദിയില്‍ കണ്ണീര്‍ തുടച്ച് സുരേഷ് ഗോപിയോട് മണി പറഞ്ഞു

ലയാളികളുടെ പ്രിയ കലാഭവന്‍ മണി ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം പിന്നിടുന്നു. 2016 മാര്‍ച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടന്‍ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകന്‍ മണി കടന്നുപോയത്. കഴിക്കാന്‍ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും നാടിന് പരിചിതനായത്. പിന്നീട് സിനിമയിലേക്ക്.

അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം ദക്ഷിണേന്ത്യന്‍ സിനിമയിലെ മാറ്റിനിറുത്താനാകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. സ്റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പന്‍ ഹിറ്റായിരുന്നു.

Signature-ad

ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപി, മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് വൈറലാകുന്നത്. മണിയുടെ കല്യാണത്തിന് പോയ സുരേഷ് ഗോപിയോട് കണ്ണീരോടെ മണി പറഞ്ഞ കാര്യങ്ങള്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍

മണിയുടെ കല്യാണത്തിന് ഞാന്‍ എത്തുമ്പോള്‍ മണി കണ്ണു നിറഞ്ഞൊരു കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. ‘ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രമേ വന്നുള്ളൂ’ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ച് നിറഞ്ഞിരുന്ന കണ്ണീര്‍ അങ്ങ് തുടച്ചിട്ട് ഒരു ചിരി ചിരിച്ചു. ആ സ്റ്റില്‍ ഇപ്പോഴും ആളുകളുടെ ഇടയില്‍ വൈറലാണ്. മണിയുടെ ഭാര്യയും തൊട്ട് പിന്നില്‍ നില്‍പ്പുണ്ട്. കല്യാണ മാലയൊക്കെ അണിഞ്ഞാണെന്നാണ് എന്റെ ഓര്‍മ. അതെന്റെ മനസില്‍ പതിഞ്ഞ് പോയൊരു ചിത്രമാണ്. അതിന് ശേഷമുള്ള മണിയുടെ ഒരു ചിത്രവും ഞാനെന്റെ മനസില്‍ പതിപ്പിച്ചിട്ടില്ല.

 

Back to top button
error: