CrimeNEWS

കോഴിക്കോട് നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, പ്രശ്‌നം ഉണ്ടായതായി അറിയില്ലെന്ന് ബന്ധുക്കള്‍

കോഴിക്കോട്: പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണനാണ് മരിച്ചത് (25). വെള്ളിയാഴ്ച രാത്രിയാണ് ആര്‍ദ്രയെ വീടിന് മുകളില്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുളിക്കാന്‍ പോയ ആര്‍ദ്രയെ ഏറെ നേരം കഴിഞ്ഞും കാണാതായപ്പോള്‍ മുകള്‍ നിലയിലെ മുറിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആര്‍ദ്രയും ഷാനും തമ്മില്‍ ഉള്ള വിവാഹം.

Signature-ad

എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആര്‍ദ്രയുടെ ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം പോലീസ് അന്വേഷിക്കട്ടെയെന്നും ബന്ധുക്കള്‍ പ്രതികരിച്ചു.

 

Back to top button
error: