CrimeNEWS

പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു, എഎസ്ഐ അറസ്റ്റില്‍

കോട്ടയം: പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്ഐ വിജിലന്‍സ് പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍ നിന്ന് കൈക്കൂലിയായി മദ്യക്കുപ്പിയും ഇയാള്‍ വാങ്ങിയിരുന്നു.

സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതിക്കാരി ഒരു കേസ് നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയായതിനാല്‍ എഎസ്ഐ ബിജുവിനോടാണ് കാര്യങ്ങള്‍ സംസാരിച്ചത്.

Signature-ad

ഇതിനിടെ ബിജു പരാതിക്കാരിയോട് ലൈംഗികബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി ബിജുവിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടലില്‍ എത്തിയപ്പോഴാണ് വിജിലന്‍സ് പിടികൂടിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: