
തിരുവനന്തപുരം: പോക്സോകേസില്‍ എണ്‍പത്തിയേഴുകാരന്‍ റിമാന്‍ഡില്‍. ഭരതന്നൂര്‍ പ്രതിഭയില്‍ പി.പ്രഭാസനന്‍ (87) ആണ് റിമാന്‍ഡിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം സമാന്തര വിദ്യാഭ്യാസസ്ഥാപനം നടത്തിവരുന്നയാളാണ് പ്രഭാസനന്‍. ഇദ്ദേഹത്തിന്റെ സ്ഥാപനത്തോടു ചേര്‍ന്നുതന്നെ കടയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ആറിനു വൈകീട്ട് 3.30-ഓടെ കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതി.
മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനും സി.പി.ഐയുടെ പ്രാദേശികനേതാവും മുന്‍ പഞ്ചായത്ത് അംഗവുമാണ് റിമാന്‍ഡിലായ പ്രഭാസനന്‍. പാങ്ങോട് സി.ഐ: ജിനേഷ്, എസ്.ഐ: വിജിത്ത് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






