KeralaNEWS

പുലി ഭീതിയില്‍ മുണ്ടക്കയം മേഖല; വളര്‍ത്തുനായ്ക്കളെ ആക്രമിച്ചെന്ന് നാട്ടുകാര്‍

കോട്ടയം: മുണ്ടക്കയം മേഖലയില്‍ പുലി ഭീതി. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടെ തങ്ങളുടെ അഞ്ച് വളര്‍ത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്ന നാട്ടുകാരുടെ സംശയവും ബലപ്പെട്ടു. വനംവകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.

മുണ്ടക്കയം വെസ്റ്റ് 10-ാം വാര്‍ഡിലാണ് പുലി സാന്നിദ്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. സുബ്രഹ്‌മണ്യന്‍, ബാബു, ഷാരോണ്‍, അനീഷ് എന്നിവരുടെ നായ്ക്കളെ ആക്രമിച്ചു. ബഹളം വെച്ചതോടെയാണ് പുലി പിന്‍വാങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പിന്റെ ആര്‍ആര്‍ ടീം മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍ സ്ഥലത്ത് പുലിയുടെ സാന്നിദ്യം ഇല്ലെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Signature-ad

പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവാണെങ്കിലും പുലിയുടെ സാന്നിധ്യം വന്നതോടെ മേഖലയിലുള്ളവര്‍ ഏറെ ഭീതിയിലാണ്. പുലിയെ കൂട് വെച്ച് പിടികൂടാന്‍ വനംവകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Back to top button
error: