പൃഥ്വിയുടെയും മീര ജാസ്മിന്റെയും മോതിരമാറ്റം നടന്നു! മനസുതുറന്ന് മല്ലിക സുകുമാരന്‍

സിനിമാ നടീനടന്മാരായ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും മകനായ പൃഥ്വിരാജ് സിനിമയില്‍ എത്തിയ നാള്‍ മുതല്‍ വിവിധ തരത്തിലുള്ള ഗോസിപ്പുകളാണ് പ്രചരിക്കുന്നത്. കൂടെ അഭിനയിച്ച ഒരുവിധം എല്ലാ നടിമാരുമായും പൃഥ്വി പ്രണയത്തില്‍ ആണെന്ന് ഉള്ളതായിരുന്നു ഏറ്റവും കൂടുതല്‍ പ്രചാരം നേടിയ കഥ. എന്നാല്‍ താനുമായി ബന്ധപ്പെട്ട ഗോസിപ്പുകളോടൊന്നും പ്രതികരിക്കാതെ പൃഥ്വിരാജ് മികച്ച നടനും സംവിധായകനുമായെല്ലാം വളര്‍ന്നു.
എന്നാല്‍, മകന്റെ പ്രണയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ നിരന്തരം നേരിടേണ്ടി വന്നയാളാണ് അമ്മ മല്ലിക സുകുമാരന്‍. മകനുമായി ബന്ധപ്പെട്ട ഗോസിപ്പുകളെ കുറിച്ചും പ്രണയത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണിപ്പോള്‍ മല്ലിക. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മല്ലിക മനസുതുറക്കുന്നത്.

നവ്യ നായര്‍, കാവ്യ മാധവന്‍, സംവൃത സുനില്‍, മീര ജാസ്മിന്‍ തുടങ്ങിയ മലയാളത്തിലെ നടിമാര്‍ക്കൊപ്പം ചേര്‍ത്ത് പൃഥ്വിയുടെ പേര് വന്നിരുന്നു. എന്നാല്‍, അവരില്‍ ആരുമായിട്ടും പൃഥ്വിയ്ക്ക് യാതൊരുവിധ ബന്ധവും ഉണ്ടായിട്ടില്ലെന്നാണ് മല്ലി സുകുമാരന്‍ പറയുന്നത്.
അതേസമയം, മല്ലികയുടെ ഈ വീഡിയോക്ക് താഴെ നിരവധിയാളുകളാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. മല്ലിക സുകുമാരന്‍ മാത്രമല്ല ഒരമ്മയും മകന് വിവാഹത്തിന് മുമ്പ് പ്രണയമുണ്ടായിരുന്നുവെന്ന് പറയില്ല. എല്ലാവരും മക്കളെ സപ്പോര്‍ട്ട് ചെയ്യും. മാത്രമല്ല അമ്മമാര്‍ അറിഞ്ഞിട്ടാണോ മക്കള്‍ പ്രേമിക്കുന്നത്. ഒന്നും അറിയാതെ അമ്മമാര്‍ മക്കളെ സപ്പോര്‍ട്ട് ചെയ്യും, അതാണ് ഇവിടെയും നടക്കുന്നത്. പൃഥ്വി തന്നെ പറഞ്ഞിട്ടുണ്ട് ഓസ്ട്രേലിയയില്‍ വെച്ച് ഒരു കുട്ടിയെ ഇഷ്ടമായിരുന്നു എന്ന്.
പൃഥ്വിയും മീര ജാസ്മിനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. മീരയുടെ പിതാവ് തന്നെ ഇരുവരും തമ്മിലുള്ള മോതിരമാറ്റം കഴിഞ്ഞുവെന്ന തരത്തില്‍ പറഞ്ഞിരുന്നതായും കമന്റുകള്‍ നീളുന്നു.
മീര ജാസ്മിനെ പൃഥ്വിരാജ് ചതിച്ചുവെന്ന തരത്തിലായിരുന്നു നേരത്തെ കഥകള്‍ പ്രചരിച്ചിരുന്നത്. നവ്യയ്ക്കും കാവ്യയ്ക്കും പൃഥ്വിയെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പൃഥ്വി അതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നും ആളുകള്‍ പറയുന്നുണ്ട്.