IndiaNEWS

ഡി.കെ. മുഖ്യമന്ത്രി കസേരയിലേക്ക്; പദവി ഒഴിയാന്‍ സിദ്ധരാമയ്യ

ബംഗളൂരു: ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രിപദം ഡി.കെ. ശിവകുമാറിനു കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നല്‍കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മേയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു.

തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാന്‍ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്. നേരത്തേ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

അതു വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു. അതിനിടെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്.

Back to top button
error: