കൊച്ചി: കൂത്താട്ടുകുളം സംഘര്‍ഷത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ച് യു.ഡി.എഫ്, സി.പി.എം നേതാക്കള്‍. കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ കേസിലാണ് കൂത്താട്ടുകുളം സി.പി.എം. ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി. രതീഷ് അടക്കമുള്ള അഞ്ച് പേര് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ മുന്‍കൂര്‍ജാമ്യ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കും.
സി.പി.എം. കൗണ്‍സിലര്‍ കലാരാജുവിനെ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കാനായി നഗരസഭയുടെ മുന്നില്‍ നിന്നും സി.പി.എം. ഓഫീസിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് വൈകുന്നേരം നാലരയോടെ വീട്ടിലേക്ക് പോയ കലാ രാജു യു.ഡി.എഫിന്റെ സമ്മര്‍ദ്ദത്തിലാണ് വ്യാജ പരാതി നല്‍കിയിരിക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
കൂത്താട്ടുകുളം നഗരസഭ സി.പി.എം. നേതാക്കളായ വിജയ ശിവന് അടക്കമുള്ളവരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയാണ് യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.