MovieNEWS

സുകുമാര കുറുപ്പ്, ദാവൂദ് ഇബ്രാഹിം, ധ്രുവ നക്ഷത്രം… സ്വയം ട്രോളി ഗൗതം മേനോന്‍; ചിരിപ്പിച്ച് ഡൊമിനിക്

മ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്. ആദ്യം മുതല്‍ അവസാനം വരെ രസകരമായി കഥ പറയുന്ന ഒരു കോമഡി ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിരിക്കും ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’ എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. നാളെയാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. സിനിമയിലെ മമ്മൂട്ടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിഐ ഡൊമിനിക്കിനെ അവതരിപ്പിക്കുന്നതാണ് പുതിയ പോസ്റ്റര്‍. ഒരു ഡയറിയില്‍ ഒട്ടിച്ചുവെച്ച ഫോട്ടോയും അതിന് ചുറ്റും അവരെപ്പറ്റിയുള്ള കാര്യങ്ങള്‍ കുത്തിക്കുറിച്ചിരിക്കുന്ന രീതിയിലുമാണ് ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം പുറത്തിറക്കിയിരിക്കുന്നത്. കലൂരിന്റെ ആന്‍സര്‍ ടു ഷെര്‍ലോക് ഹോംസ്, സ്മാര്‍ട്ട്, ഇന്റലിജന്റ്, സ്മാര്‍ട്ട് വര്‍ക്കര്‍ എന്നിങ്ങനെയുള്ള രസകരമായ കുറിപ്പുകള്‍ പോസ്റ്ററില്‍ കാണാം. ഒപ്പം ന്യൂ ഇയറില്‍ സോള്‍വ് ചെയ്യാനായുള്ള ഡൊമിനിക്കിന്റെ മൂന്ന് കാര്യങ്ങളും ചിരിയുണര്‍ത്തുന്നുണ്ട്. ദാവൂദ് ഇബ്രാഹിം, സുകുമാര കുറുപ്പ് എന്നിവരെ പിടിക്കുന്നതിനോടൊപ്പം ധ്രുവ നക്ഷത്രം കാണണം എന്നുള്ളതും ഡൊമിനിക്കിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവയാണ്. ഗൗതം മേനോന്റെ തന്നെ ചിത്രമായ ധ്രുവ നക്ഷത്രം വര്‍ഷങ്ങളായി റിലീസിനെത്താതെ മുടങ്ങികിടക്കുകയാണ്. ഇതിനിടെയാണ് ഡൊമിനിക് പോസ്റ്ററിലൂടെ അണിയറപ്രവര്‍ത്തകര്‍ ട്രോളിയത്.

Signature-ad

വമ്പന്‍ ആക്ഷന്‍ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും തമിഴില്‍ ഒരുക്കിയിട്ടുള്ള ഗൗതം വാസുദേവ് മേനോന്‍, തന്റെ കരിയറില്‍ ഒരുക്കുന്ന ആദ്യ കോമഡി ത്രില്ലര്‍ ആണ് ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്‌സ്’. ഡോക്ടര്‍ സൂരജ് രാജന്‍, ഡോക്ടര്‍ നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. മമ്മൂട്ടി- ഗോകുല്‍ സുരേഷ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നടത്തുന്ന ഡൊമിനിക് ഡിറ്റക്റ്റീവ്‌സ് എന്ന ഡിറ്റക്റ്റീവ്‌സ് ഏജന്‍സി അന്വേഷിക്കുന്ന ഒരു കേസിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കാണാതായ ഒരു പേഴ്സ് അന്വേഷിച്ചുള്ള ഓട്ടം അവരെ കൂടുതല്‍ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: