CrimeNEWS

ഭക്ഷണം വാങ്ങി നല്‍കി പരിചയം സ്ഥാപിച്ചു; പിന്നാലെ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം, യുവാക്കള്‍ അറസ്റ്റില്‍

ഫരീദാബാദ് (ഹരിയാന): 16 വയസുള്ള പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്ഥിരീകരിച്ചു. കേസില്‍ 3 പേരെയും അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികില്‍ ഭിക്ഷയെടുത്തു വരികയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയ്ക്ക് റോഡരികില്‍ വച്ച് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. തന്റെ ഇളയ സഹോദരനെ കാണാനില്ലെന്ന് പെണ്‍കുട്ടി ഓട്ടോ ഡ്രൈവറോട് പരാതി പറയുകയും അന്വേഷിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. ഇതിനുശേഷം പല തവണ ഇയാളും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി.

Signature-ad

അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പല തവണകളായി ബലാത്സംഗം ചെയ്തത്. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇവരെത്തി പപ്പായ ഉള്‍പ്പെടെ നല്‍കുകയും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ആരോഗ്യ നില വഷളായപ്പോള്‍ സംഭവം ഒരു എന്‍ജിഒ വഴി ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ എത്തുകയായിരുന്നു.

Back to top button
error: