CrimeNEWS

അയൽതർക്കം: ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി, സംഭവം എറണാകുളം ചേന്ദമംഗലത്ത്

    എറണാകുളം ജില്ലയിലെ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി. ഇന്നു വൈകിട്ടാണു സംഭവം. ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടന്നത് . പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ, എന്നിവരാണു കൊല്ലപ്പെട്ടത്. വേണുവിന്റെ മകൻ ജിതിൻ ഗുരുതര പരുക്കുകളോടെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലാണ്. ഇവരുടെ അയൽവാസി ഋതു ജയനാണ് (28) ഈ ക്രൂരകൃത്യം നടത്തിയത്. പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വീട്ടില്‍ രണ്ടു കുട്ടികൾ  ഉണ്ടായിരുന്നെങ്കിലും ഇവരെ  ഉപദ്രവിച്ചിട്ടില്ല.

വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ  സ്റ്റേഷനിൽ എത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യക്തി വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം. ഋതു ജയൻ നിരവധി കേസുകളിൽ പ്രതിയാണ്.

Signature-ad

ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്.വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: