KeralaNEWS

ഗുജറാത്തില്‍ വാഹനാപകടം; തുറവൂര്‍ സ്വദേശികളായ ദമ്പതികള്‍ മരിച്ചു, അപകടം നാളെ മടങ്ങാനിരിക്കെ

അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ തുറവൂര്‍ സ്വദേശികളായ വാസുദേവന്‍ – യാമിനി ദമ്പതിമാരാണു മരിച്ചതു. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ദ്വാരക ക്ഷേത്ര ദര്‍ശനത്തിനായി എത്തിയതായിരുന്നു ദമ്പതികള്‍.

ദ്വാരകയില്‍നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്കു ടാക്‌സി കാറില്‍ മടങ്ങവേ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നാളെ നാട്ടിലേക്കു മടങ്ങാനിരിക്കെയാണു അപകടം. വാസുദേവന്‍ സംഭവ സ്ഥലത്തുവച്ചും യാമിനി ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഡ്രൈവറും മരിച്ചു. ബന്ധുക്കള്‍ നാട്ടില്‍നിന്നും പുറപ്പെട്ടു.

Signature-ad

 

Back to top button
error: