KeralaNEWS

ഉത്തരേന്ത്യയില്‍ വിവാഹ സീസണ്‍, മൂന്നാറില്‍ മധുവിധു; ജനുവരി ആദ്യവാരം വരെ തിരക്ക്

ഇടുക്കി: അതിശൈത്യവും ക്രിസ്മസ് പുതുവര്‍ഷ അവധിക്കാലവും ആരംഭിച്ചതോടെ മൂന്നാറില്‍ ശനിയാഴ്ച മുതല്‍ വിനോദ സഞ്ചാരികളുടെ വരവു വര്‍ധിച്ചു. സന്ദര്‍ശകരില്‍ ഭൂരിഭാഗവും മലയാളികളാണ്. താമസിക്കാന്‍ മുറികള്‍ കിട്ടാത്ത സാഹചര്യവുമുണ്ട്. വടക്കേ ഇന്ത്യയില്‍ വിവാഹ സീസണായതിനാല്‍ മധുവിധു ആഘോഷിക്കാന്‍ എത്തുന്നവരാണു ക്രിസ്മസ് മുതല്‍ ജനുവരി ആദ്യവാരം വരെ ഹോട്ടലുകളില്‍ മുറി ബുക് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി താപനില 5 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യനിടയിലാണ്. രാത്രിയിലും പുലര്‍ച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. സഞ്ചാരികളുടെ തിരക്കു വര്‍ധിച്ചതിനെ തുടര്‍ന്നു പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രാജമല, മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷന്‍, കുണ്ടള, ഫ്‌ളവര്‍ ഗാര്‍ഡന്‍, ഇക്കോ പോയിന്റ്, പഴയ മൂന്നാര്‍ ബ്ലോസം പാര്‍ക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ഗതാഗത കുരുക്ക് ആരംഭിച്ചിട്ടുണ്ട്.

Signature-ad

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പുനര്‍നിര്‍മാണം നടക്കുന്നതിനാല്‍ നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള ഭാഗത്തു ഗതാഗതക്കുരുക്കു പതിവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: