Social MediaTRENDING

ഇന്ത്യാഗേറ്റിനു മുന്നില്‍ ബാത്ത് ടവല്‍ ധരിച്ചെത്തി യുവതിയുടെ ഗ്ലാമര്‍ നൃത്തം

മൂഹമാധ്യമത്തില്‍ വൈറലാകാന്‍ പലകാര്യങ്ങളും ആളുകള്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ തികച്ചു വ്യത്യസ്തമായ ഒരു ഡാന്‍സുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി. ഇന്ത്യാ ഗേറ്റിനു മുന്നില്‍ ബാത്ത് ടവല്‍ ധരിച്ചെത്തി ഡാന്‍സ് ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മോഡലും സമൂഹമാധ്യമ ഇന്‍ഫ്‌ലുവന്‍സറുമായ സന്നതി മിത്ര എന്ന യുവതിയാണ് ഇന്ത്യാ ഗേറ്റിനു മുന്നില്‍ ഡാന്‍സ് ചെയ്തത്.

മിസ് കൊല്‍ക്കത്ത 2017 സൗന്ദര്യമത്സരത്തിലെ വിജയിയാണ് സന്നതി മിത്ര. രാജ്യാന്തര പുരുഷദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പോടെയാണ് യുവതി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സന്നതിയുടെ ഡാന്‍സ്. ഗാനരംഗത്തില്‍ കജോള്‍ എത്തുന്നതു പോലെയാണ് സന്നതി ബാത്ത് ടവലില്‍ എത്തിയത്. സന്നതിയുടെ പ്രവൃത്തി അമ്പരപ്പോടെ നോക്കി നില്‍ക്കുന്നവരെയും വിഡിയോയില്‍ കാണാം.

Signature-ad

സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി. വിഡിയോ വൈറലായതോടെ സന്നതിയുടെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തത്. ‘പൊതുയിടത്തില്‍ ഇത്തരത്തിലുള്ള അശ്ലീല പ്രവൃത്തികള്‍ അനുവദിക്കരുത്. യുവതി എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു’ എന്നിങ്ങനെയുള്ള കമന്റുകളും എത്തി. ‘നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും ചെയ്ത് പ്രശസ്തി നേടാം. പക്ഷേ, അത് ഇന്ത്യാഗേറ്റ് പോലുള്ള രാജ്യത്തെ ചരിത്ര സ്മാരകങ്ങളെ അപമാനിക്കുംവിധമാകരുത്.’ എന്നും കമന്റില്‍ പലരും കുറിച്ചു. ഡല്‍ഹി പൊലീസ് എവിടെ എന്ന് ചോദിച്ചവരും നിരവധിയാണ്.

നേരത്തേ ദുര്‍ഗാപൂജയോട് അനുബന്ധിച്ച് സന്നതി പങ്കുവച്ച ചിത്രങ്ങളും വിവാദമായിരുന്നു. ദുര്‍ഗാപൂജയ്ക്കിടെ ക്ലീവേജ് കാണുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് സന്നതി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ഇവര്‍ക്കൊപ്പം സമാനരീതിയില്‍ വസ്ത്രം ധരിച്ച മറ്റു രണ്ടു സ്ത്രീകള്‍ കൂടി ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

 

Back to top button
error: